
തൊടുപുഴ: ചെണ്ടുമല്ലി പ്രാദേശികമായി ഉത്പ്പാദിപ്പിച്ച് അധികവരുമാനവും ഭക്ഷ്യസ്വയംപര്യാപ്തതയും ലക്ഷ്യമിട്ട് കുമാരമംഗലം പഞ്ചായത്തിൽ കുടുംബശ്രീ സി.ഡി.എസും കൃഷിഭവനും സംയുക്തമായി നടപ്പിലാക്കിയ 'ഓണക്കണി നിറപൊലിമ' ബന്തിപ്പൂ കൃഷി പദ്ധതിയുടെ പഞ്ചായത്ത്തല വിളവെടുപ്പ് നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ജോബി മാത്യു ഉദ്ഘാടനം ചെയ്തു. കാലാവസ്ഥ പ്രതികൂലമായതിനെ തുടർന്ന് കൃഷിയുടെ വളർച്ചയിലും വിളവെടുപ്പിലും കാലതാമസം നേരിട്ടെങ്കിലും വൃന്ദാവൻ ജെ.എൽ.ജി അംഗങ്ങളായ ബിന്ദു, മിനി ,കുമാരി, ശ്യാമള എന്നിവരുടെ നേതൃത്വത്തിലുള്ള പരിശ്രമമാണിത്. ചടങ്ങിൽ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഫസൽ സുലൈമാൻ, ജിഷ ഷൈസൺ, അബ്ദുൽ കരീം, വാർഡ് മെമ്പർമാരായ സന്ധ്യ ജോജി, ലൈല കരീം, കൃഷി അസിസ്റ്റന്റ് സിദ്ധിക് വി.എം, കുടുംബശ്രീ വൈസ് ചെയർപേഴ്സൺ രാഖി രാജൻ, സി.ഡി.എസ് അംഗം ബോബിനി വിപിൻ, പഞ്ചായത്ത് സെക്രട്ടറി ഫസീല ടി.ഐ എന്നിവർ പങ്കെടുത്തു. സി.ഡി.എസ് ചെയർപേഴ്സൺ ആബിദ വി.എ, അഗ്രി സി.ആർ.പി അഷിത അസീസ്, അക്കൗണ്ടന്റ് സിന്ധു, കുടുംബശ്രീ അംഗങ്ങൾ, കർഷകർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |