SignIn
Kerala Kaumudi Online
Saturday, 12 September 2026 9.58 AM IST

ലോക ആത്മഹത്യാ പ്രതിരോധ ദിനാചരണം ജില്ലാതല ഉദ്ഘാടനം

apu

ആത്മഹത്യ പൂർണമായി ഒഴിവാക്കാനാകുമെന്നും നല്ല സൗഹൃദങ്ങൾ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഗവ. ചീഫ് വിപ്പ് അപു ജോൺ ജോസഫ് പറഞ്ഞു. ജില്ലാ മെഡിക്കൽ ഓഫീസ്, ആരോഗ്യ കേരളം ഇടുക്കി, ജില്ലാ മാനസികാരോഗ്യ പരിപാടി, വഴിത്തല ശാന്തിഗിരി കോളജ് എന്നിവയുടെ ആഭിമുഖ്യത്തിൽ നടത്തിയ ലോക ആത്മഹത്യാ പ്രതിരോധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ആത്മഹത്യയെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ മാറ്റാംഎന്നതാണ് ഈ വർഷത്തെ ദിനാചരണ സന്ദേശം.

ശാന്തിഗിരി കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് അൻഷാദ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ഐപ് ജോസഫ് മുഖ്യപ്രഭാഷണം നടത്തി. പുറപ്പുഴ സാമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. രേഖ ശ്രീധർ, ശാന്തിഗിരി കോളേജ് പ്രിൻസിപ്പൽ ഫാ. ജിൻസ് ജോർജ്, തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ തോമസ് കോര, ജില്ലാ മാനസികാരോഗ്യ പരിപാടി നോഡൽ ഓഫീസർ ഡോ. വി. രഞ്ജിനി, തൊടുപുഴ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. സി. സാം പോൾ, ഡോ. സുരേഷ് വർഗീസ്, പ്രൊഫ.അരുൺ ജോർജ്, പ്രൊഫ. ഗ്ലോറിയ, ടി.കെ. ഷിജു, വി.ആർ. ഷൈലാഭായി, സിജോ മാത്യു, ജിനിൽ, ബിബിൻ ബേബി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.ഡോ. ബബിൻ ജെ. തുറയ്ക്കൽ ആത്മഹത്യാ പ്രതിരോധം എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു. മനസ് തുറന്ന് സംസാരിക്കുന്നതിനും സഹായത്തിനുമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ദിശ 1056, ടെലി മനസ് 14416 എന്നീ നമ്പരുകളിലേക്ക് വിളിച്ച് സഹായം തേടാം. തൊടുപുഴ ജില്ലാ ആശുപത്രിയിലെ 0486 2226929 എന്ന നമ്പരിലേക്കും വിളിക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL