SignIn
Kerala Kaumudi Online
Saturday, 12 September 2026 9.59 AM IST

ലഹരിവിരുദ്ധ സന്ദേശ മിനി മാരത്തോൺ നടത്തി


കട്ടപ്പന : വാഴവര ഗവ. ഹൈസ്‌കൂളിൽ നടക്കുന്ന കായികമേളയ്ക്ക് മുന്നോടിയായി ലഹരിവിരുദ്ധ സന്ദേശ മിനി മാരത്തോൺ സംഘടിപ്പിച്ചു. ഇടുക്കി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പി കെ സുരേഷ് ഫ്ളാഗ് ഓഫ് ചെയ്തു. വാഴവര ബസ് സ്റ്റോപ്പിൽ നിന്നാരംഭിച്ച മാരത്തോൺ മെയിൽ റോഡ് വഴി നിർമലാസിറ്റിയിൽ എത്തിയശേഷം സ്‌കൂൾ ഗ്രൗണ്ടിൽ സമാപിച്ചു. നഗരസഭ കൗൺസിലർ ജെസി ബെന്നി, ഹെഡ്മാസ്റ്റർ സുമേഷ്, സ്റ്റാഫ് സെക്രട്ടറി ആതിര, പിടിഎ പ്രസിഡന്റ് എം പി സജീവ്, വൈസ് പ്രസിഡന്റ് കെ കെ മനോഹരൻ, വ്യാപാരി വ്യവസായി വാഴവര യൂണിറ്റ് പ്രസിഡന്റ് ഷാജി അഗസ്റ്റിൻ, മുൻ കൗൺസിലർ ബെന്നി കുര്യൻ, സെബിൻ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL