SignIn
Kerala Kaumudi Online
Wednesday, 16 September 2026 11.58 PM IST

12 കോടിയുടെ ഭാഗ്യവുമായി ഓണം ബംബർ ടിക്കറ്റ് വിൽപ്പന സജീവമായി

തൊടുപുഴ: ലോട്ടറികളിലെ മെഗാ സ്റ്റാർ ഓണം ബംബർ ടിക്കറ്റ് വിൽപ്പന സജീവമായി. ജൂലായ് 20 നാണ് സംസ്ഥാന തലത്തിൽ ഈ വർഷത്തെ ഓണം ബംബർ ഔദ്യോഗികമായി ലോഞ്ച് ചെയ്തത്. മുൻ വർഷങ്ങളിൽ ബംബർ ടിക്കറ്റിന്റെ വില്പനക്ക് ജില്ലാ തലങ്ങളിലും ഉദ്ഘാടനം സംഘടിപ്പിച്ചിരുന്നു. എന്നാൽ കൊവിഡ് വ്യാപന ഭീഷണിയിൽ അതെല്ലാം ഒഴിവാക്കിയാണ് വില്പന ആരംഭിച്ചത്. ഒന്നാം സമ്മാനമായി 12 കോടി രൂപയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഓരോ സീരീസിലും ഒരു കോടി വീതം 6 പേർക്ക് രണ്ടാം സമ്മാനം.ടിക്കറ്റ് ഒന്നിന്റെ വില 300 രൂപയാണ്. 37,500,000 രൂപയുടെ ലോട്ടറി ടിക്കറ്റാണ് ഓണം ബംബറായി ജില്ലയിൽ എത്തിയിരിക്കുന്നത്. ടിക്കറ്റുകളുടെ ആകെ എണ്ണം 125,000. നറുക്കെടുപ്പ് തിയതി സെപ്തംബർ 19. കഴിഞ്ഞ വർഷം ഓണം ബംബറായി ജില്ലയിൽ വില്പന നടത്തിയത് 169,500 ടിക്കറ്റാണ്.കൊവിഡ് വ്യാപനത്തിന് മുൻപ് എല്ലാ ദിവസവും വിവിധ ഇനങ്ങളിലുള്ള കേരള ലോട്ടറിയുടെ നറുക്കെടുപ്പ് നടത്തിയിരുന്നു.എന്നാൽ ഇപ്പോൾ വിൻവിൻ,അക്ഷയ,നിർമ്മൽ ടിക്കറ്റുകളുടെ നറുക്കെടുപ്പ് തിങ്കൾ, ബുധൻ,വെള്ളി ദിവസങ്ങളിലായി ആഴ്ച്ചയിൽ മൂന്ന് ദിവസം മാത്രമാക്കി ചുരുക്കി.കൊവിഡ് നിയന്ത്രണത്തിൽ ഇളവുകൾ വരുന്നതിനനുസരിച്ച് നറുക്കെടുപ്പ് പഴയ രീതിയിലാകും എന്ന് ലോട്ടറി വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.തൊടുപുഴ ജില്ലാ ഓഫീസ്, കട്ടപ്പന,അടിമാലി എന്നിവിടങ്ങളിലുള്ള സബ് ഓഫീസുകൾ എന്നിവയുടെ നേതൃത്വത്തിലാണ് ജില്ലയിലെ പ്രവർത്തങ്ങൾ ഏകോപിപ്പിക്കുന്നത്

"കഴിഞ്ഞ വർഷവും ഈ വർഷവും കൊവിഡ് പ്രതിസന്ധിക്കിടയിലാണ് ബംബർ ടിക്കറ്റുകൾ എത്തിയിരിക്കുന്നത്. ഈ വർഷം ജില്ലയിൽ എത്തിയിരിക്കുന്ന ഓണം ബംബർ ടിക്കറ്റുകൾ പരമാവധി വിറ്റഴിക്കാൻ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത് ". ലിസിയാമ്മ ജോർജ്, ജില്ലാ ലോട്ടറി ഓഫീസർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL