കേളകം: ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കേളകത്ത് സ്നേഹത്തണൽ ഭിന്നശേഷി സംഗമം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ജെയ്സൺ കാരക്കാട്ട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ലിസി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ഐ.സി.ഡി.എസ് സൂപ്പർവൈസർ ജെഫ്രി റാണി ജോൺസൺ പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിജു ചാക്കോ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ജെയ്ഷെ ബിജു, മോഹനൻ കൊളക്കാടൻ പഞ്ചായത്ത്
സ്ഥിരം സമിതി അദ്ധ്യക്ഷരായ അബ്ദുൽ സലാം, സുനിത രാജു വാത്യാട്ട്, ഷിജി സുരേന്ദ്രൻ, മെബർമാരായ എസ്.ടി. രാജേന്ദ്രൻ, മൈഥിലി രമണൻ, ജൂബി ജോസഫ്, ലിസി കുന്നോല, ബിനു എടാൻ, സിന്ധു മുഞ്ഞനാട്ട്, ജെയ്മോൻ കൊച്ചറയ്ക്കൽ എന്നിവർ പ്രസംഗിച്ചു. കേളകം പഞ്ചായത്ത് സംഘടിപ്പിച്ച ഭിന്നശേഷി സംഗമം ജെയ്സൺ കാരക്കാട്ട് ഉദ്ഘാടനം ചെയ്യുന്നു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |