SignIn
Kerala Kaumudi Online
Saturday, 07 November 2026 10.46 PM IST

വി.എം ജയശ്രീക്ക് യാത്രയയപ്പ് നൽകി

yathra
യാത്രയയപ്പ് യോഗം പി. രാജീവൻ എളയാവൂർ ഉദ്ഘാടനം ചെയ്യുന്നു

കണ്ണൂർ: കണ്ണൂർ കോഓപ്പറേറ്റീവ് അർബൻ ബാങ്കിൽ 35 വർഷത്തെ സ്തുത്യർഹമായ സേവനത്തിനുശേഷം സർവീസിൽനിന്ന് വിരമിക്കുന്ന ഡെയ്ലി ഡെപ്പോസിറ്റ് കളക്ഷൻ ഏജന്റ് വി.എം ജയശ്രീക്ക് ബാങ്ക് ഭരണസമിതിയുടെയും ജീവനക്കാരുടെയും നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. ബാങ്ക് ഹെഡ് ഓഫീസിൽ ചെയർമാൻ പി. രാജീവൻ എളയാവൂർ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ എം.പി മുഹമ്മദ് അലി അദ്ധ്യക്ഷത വഹിച്ചു. ബോർഡ് ഓഫ് മാനേജ്‌മെന്റ് ചെയർമാൻ ടി. മുകുന്ദൻ, ഡയറക്ടർമാരായ അഡ്വ. കെ. ശശീന്ദ്രൻ, കെ. മോഹനൻ, പി.ടി ആശ, ടി.സി സീജ, റെനീഷ് കല്ലാലത്തിൽ, കോർപ്പറേഷൻ കൗൺസിലർ ഉമേഷ് കണിയാങ്കണ്ടി, സംസ്ഥാന സെക്രട്ടറി വി.കെ ഷാജിത്ത്, വിരമിക്കുന്ന വി.എം. ജയശ്രീ എന്നിവർ സംസാരിച്ചു. ബാങ്ക് ജനറൽ മാനേജർ പി. രൂപ സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി കെ.പി പുഷ്പ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, BANK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL