SignIn
Kerala Kaumudi Online
Saturday, 07 November 2026 10.46 PM IST

കത്തോലിക്ക കോൺഗ്രസ് മേഖലാ സമ്മേളനം

cathol
കത്തോലിക്ക കോൺഗ്രസ്

പയ്യാവൂർ: സാമൂഹിക നന്മയും രാഷ്ട്ര പുരോഗതിയും ലക്ഷ്യമാക്കി പ്രവർത്തിച്ചുവരുന്ന കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപതയിലെ വിവിധ ഫൊറോനകൾ കേന്ദ്രീകരിച്ച് നടത്തുന്ന മേഖലാ സമ്മേളനങ്ങൾ ആരംഭിച്ചു. തോമാപുരം മേഖലയിലെ കടുമേനി സെന്റ് മേരീസ് പാരീഷ് ഹാളിൽ നടന്ന സമ്മേളനം ഫാദർ ജോസഫ് കാവനാടിയിൽ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് സാജു പടിഞ്ഞാറേട്ട് അദ്ധ്യക്ഷത വഹിച്ചു. കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപത ഡയറക്ടറായി നിയമതിനായ ഫാദർ ജോബി കോവാട്ടിന് സ്വീകരണം നൽകി. കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപത പ്രസിഡന്റ് ഫിലിപ്പ് വെളിയത്ത്, ഗ്ലോബൽ ട്രഷറർ അഡ്വ. ടോണി ജോസഫ് പുഞ്ചക്കുന്നേൽ, അതിരൂപത ജനറൽ സെക്രട്ടറി ജിമ്മി ആയിത്തമറ്റം, ട്രഷറർ സുരേഷ് കാഞ്ഞിരത്തിങ്കൽ, വൈസ് പ്രസിഡന്റ് ടോമി കണയങ്കൽ, മേഖല ഡയറക്ടർ ഫാദർ തോമസ് പൂവൻപുഴ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, CONGRESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL