SignIn
Kerala Kaumudi Online
Monday, 09 November 2026 4.30 AM IST

പൊലീസ് പെൻഷനേഴ്സ് അസോ. മേഖലാ സമ്മേളനം

police
കേരളാ പൊലീസ് പെൻഷനേഴ്സ് അസോസിയേഷൻ തളിപ്പറമ്പ് മേഖലാ സമ്മേളനം പി.പി ദാമോദരൻ ഉദ്ഘാടനം ചെയ്യുന്നു

തളിപ്പറമ്പ്: കുടിശ്ശികയായ ആനുകൂല്യങ്ങൾ ഉടൻ വിതരണം ചെയ്യണമെന്ന് കേരളാ പൊലീസ് പെൻഷനേഴ്സ് അസോസിയേഷൻ തളിപ്പറമ്പ് മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. കെ.ജെ ഫ്രാൻസിസ് നഗറിൽ കെ.എസ്.എസ്.പി.യു
ജില്ലാ ട്രഷറർ പി.പി ദാമോദരൻ ഉദ്ഘാടനം ചെയ്തു. പി. ഹംസ അദ്ധ്യക്ഷനായി. സി. സതീശൻ അനുശോചന പ്രമേയവും ഇ.വി രാജേന്ദ്രൻ പ്രവർത്തന റിപ്പോർട്ടും ജില്ലാ സെക്രട്ടറി എം. ഗോവിന്ദൻ സംഘടന റിപ്പോർട്ടും, എ.പി ചന്ദ്രൻ വരവു ചെലവ് കണക്കും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി കെ.വി കൃഷ്ണൻ, കെ.വി മുഹമ്മദ് അഷറഫ് എന്നിവർ സംസാരിച്ചു. ഇ.വി രാജേന്ദ്രൻ സ്വാഗതവും എം. സുധാകരൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: വി.പി കോരൻ (പ്രസിഡന്റ്), എം. സുധാകരൻ (വൈസ് പ്രസിഡന്റ്), ഇ.വി രാജേന്ദ്രൻ (സെക്രട്ടറി), സി. സതീശൻ (ജോയിന്റ് സെക്രട്ടറി), എ,വി ശ്രീനിവാസൻ (ട്രഷറർ).

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, POLICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL