
ന്യൂഡൽഹി: കേരളത്തിന്റെ തീരദേശ സുരക്ഷ ശക്തിപ്പെടുത്താൻ കൂടുതൽ കേന്ദ്രസഹായം ഉറപ്പുനൽകി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തീരദേശ പൊലീസിന്റെ പ്രവർത്തനം വിപുലീകരിക്കുന്നതിനും നിരീക്ഷണ സംവിധാനം ആധുനികവത്കരിക്കുന്നതിനും സാങ്കേതിക സഹായം നൽകുമെന്ന് അദ്ദേഹം അറിയിച്ചതായി സംസ്ഥാന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഡൽഹിയിൽ അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഭ്യന്തരമന്ത്രിയായശേഷം അമിത് ഷായുമായി ചെന്നിത്തല നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണിത്. 20 മിനിട്ടിലേറെ നീണ്ട ചർച്ചയിൽ സംസ്ഥാനത്തിന്റെ സുരക്ഷാ ആവശ്യങ്ങളും പൊലീസ് പരിഷ്‌കരണവും പ്രധാന വിഷയങ്ങളായി.
ലഹരിമാഫിയയ്‌ക്കെതിരെ നടപ്പാക്കുന്ന ഓപ്പറേഷൻ തൂഫാനെ അമിത് ഷാ അഭിനന്ദിച്ചതായി ചെന്നിത്തല പറഞ്ഞു. കേന്ദ്രം രാജ്യവ്യാപകമായി നടത്തുന്ന ലഹരിവിരുദ്ധ പ്രവർത്തനങ്ങളുമായി തൂഫാൻ പദ്ധതിയെ ഏകോപിപ്പിച്ച് മുന്നോട്ടുപോകാൻ ധാരണയായി. പൊലീസ് നവീകരണത്തിനായി ലഭിക്കാനുള്ള കേന്ദ്രഫണ്ടിന്റെ കുടിശിക എത്രയും വേഗം അനുവദിക്കുമെന്ന് അമിത് ഷാ ഉറപ്പുനൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |