
പാലാ: ഏഴാച്ചേരി ഗ്രാമത്തിന് അഭിമാനമായി എം ജി യൂണിവേഴ്സിറ്റി ബി കോം പരീക്ഷയിൽ ഒന്നാം റാങ്ക് നേടി അമിത എൽസ് ബിനോയി. രാമപുരം മാർ ആഗസ്തീനോസ് കോളജ് വിദ്യാർത്ഥിനിയായ അമിതയ്ക്ക് ഒന്നാം റാങ്ക് ലഭിച്ചതിന് പിന്നാലെ ഇരട്ടി മധുരമായി സൗത്ത് ഇൻഡ്യൻ ബാങ്കിൽ ജോലിയും ലഭിച്ചു. പള്ളത്ത് ബിനോയി മഞ്ജു ദമ്പതികളുടെ മൂത്ത മകളാണ് അമിത.
കഴിഞ്ഞ 25 വർഷമായി ബിനോയി പാലാ ബ്രില്ല്യന്റ് ഇൻസ്റ്റിറ്റിയൂട്ടിൽ അദ്ധ്യാപകനാണ്. അമിതയ്ക്ക് ക്യാമ്പസ് ഇന്റർവ്യൂവിലൂടെയാണ് സൗത്ത് ഇന്ത്യൻ ബാങ്കിൽ പ്ലേസ്‌മെന്റ് ലഭിച്ചത്.സഹോദരിയായ അൻസ് മരിയ ബിനോയി പാലാ ബ്രില്ല്യന്റിൽ ഉപരിപഠനം നടത്തുന്നു. കഴിഞ്ഞ ദിവസം കോളജിൽ ചേർന്ന സമ്മേളനത്തിൽ മന്ത്രി മോൻസ് ജോസഫ്, രാമപുരം പഞ്ചായത്ത് പ്രസിഡന്റ് കെ. കെ ശാന്താറാം തുടങ്ങിയവർ അമിതയെ അഭിനന്ദിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |