കോട്ടയം: ചിൽഡ്രൻസ് ലൈബ്രറിയിൽ പ്രവർത്തിക്കുന്ന എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ കോട്ടയം ജില്ലയിൽപ്പെട്ട തൊഴിൽ രഹിതരായ 18നും 49നും ഇടയിൽ പ്രായമുള്ള യുവതി യുവാക്കൾക്ക് ജൂലായ് മാസം മുതൽ ആരംഭിക്കുന്ന സി.സി.ടി.വി ടെക്‌നീഷ്യൻ, ആഭരണ നിർമാണം, കൂൺ കൃഷി എന്നീ കോഴ്‌സുകളിൽ സൗജന്യമായി പരിശീലനം നൽകും. ഇതോടൊപ്പം ബാങ്ക് വായ്പ ലഭിക്കുന്നതിനുള്ള സാങ്കേതിക സഹായവും നൽകും. ഇമെയിൽ: rsetiktm@sbi.co.in. ഫോൺ: 0481 2303307, 2303306.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |