SignIn
Kerala Kaumudi Online
Thursday, 30 July 2026 4.34 AM IST

ഹെപ്പറ്റൈറ്റിസ്   ദിനാചരണം

കോട്ടയം : ലോക ഹെപ്പറ്റൈറ്റിസ് ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ മെഡിക്കൽ ഓഫീസ്, ദേശീയ ആരോഗ്യ ദൗത്യം , ജില്ലാ എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റി എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ കോട്ടയം എൻ.എച്ച്.എം കോൺഫറൻസ് ഹാളിൽ ജില്ലാതല സെമിനാർ സംഘടിപ്പിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ എൻ. പ്രിയ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ജെസ്സി ജോയി സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. അനൂപ ലുക്കാസ്, ഡോ. ശ്രീജിത്ത് ബാബു, എസ്. സജീവ്, കെ. അനിൽകുമാർ എന്നിവർ പ്രസംഗിച്ചു. ഡോ. നെറ്റോ ജോർജ്, ഡോ റീമ സൂസൻ കോര എന്നിവർ ബോധവത്കരണ ക്ലാസ് എടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, HEPATITIS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL