SignIn
Kerala Kaumudi Online
Saturday, 05 September 2026 12.30 PM IST

ഓപ്പറേഷൻ തൂഫാന് പിന്തുണയുമായി റിസോർട്ടുകൾ

resort

മൂന്നാർ: വൈബ് , ഫോഗ് മൂന്നാർ റിസോർട്ടുകളുടെ നേതൃത്വത്തിൽ ഓപ്പറേഷൻ തൂഫാന് പിന്തുണ പ്രഖ്യാപിച്ച് എ ഡ്രഗ് ഫ്രീ ഫ്യൂച്ചർ പദ്ധതിക്കു തുടക്കമായി. വൈബ് റിസോർട്ടിൽ നടന്ന ചടങ്ങിൽ അഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പദ്ധതി ഉദ്ഘാടനം ചെയ്തു. സഞ്ചാരികളുടെ പറുദീസയായ മൂന്നാർ മേഖലയിൽ രാസലഹരിയുടെ ഉപയോഗം തടയുകയാണ് പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്.ഇതിന്റെ ഭാഗമായി മൂന്നാർ ഡെസ്റ്റിനേഷൻ മേക്കേഴ്സ് സംഘടനയുടെ നേതൃത്വത്തിൽ ആനച്ചാൽ, മൂന്നാർ മേഖലയിലെ റിസോർട്ടുകളിൽ ഏതെങ്കിലും തരത്തിലുള്ള രാസലഹരി ഉൾപ്പെടെയുള്ളവയുടെ ഉപയോഗം ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ വിവരം അധികൃതരെ അറിയിക്കാനുള്ള സംവിധാനവും ഒരുക്കും. സംസ്ഥാനത്തെ മയക്കുമരുന്നിന്റെ പിടിയിൽ നിന്നും രക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ തൂഫാൻ പദ്ധതി പ്രഖ്യാപിച്ച മന്ത്രി രമേശ് ചെന്നിത്തലയെ ബി.എൽ.എം ഫൗണ്ടർ ആർ.പ്രേംകുമാർ, വൈബ് ആന്റ് ഫോഗ് ചെയർമാൻ ഡോ.ജോളി ആന്റണി, മാനേജിംഗ് ഡയറക്ടർ ഷോജൻ കൊക്കാടൻ എന്നിവർ ചേർന്ന് ചടങ്ങിൽ പൊന്നാടയണിയിച്ച് ആദരിച്ചു. റോയ് കെ.പൗലോസ് എം.എൽ.എ ലഹരിക്കെതിരെ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ബിഎൽ ഫൗണ്ടർ ആർ.പ്രേംകുമാർ, വൈബ് ആന്റ് ഫോഗ് റിസോർട്ട് ചെയർമാൻ ഡോ. ജോളി ആന്റണി, മാനേജിംഗ് ഡയറക്ടർ ഷോജൻ കൊക്കാടൻ, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ജെറിൻ ഫിലിപ്പ് തുടങ്ങിയവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, OPERATION TOOFAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL