ജില്ലയിൽ ആറ് മാസത്തിനിടെ തുടങ്ങിയത് 30 എണ്ണം
കോട്ടയം: ഒരിടവേളയ്ക്ക് ശേഷം സ്പാകൾ വില്ലൻമാരാകുകയാണ്. ജില്ലയിൽ ആറ് മാസത്തിനിനിടെ തുടങ്ങിയത് 30 സ്പാകൾ. പുതിയ ബിസിനസ് സംരഭമെന്ന നിലയിൽ ഒരുവശത്ത് നിയമപരമായി പ്രവർത്തിക്കുമ്പോഴാണ് മറുവശത്ത് അനാശ്യാസ കേന്ദ്രങ്ങളാകുന്നത്. ടൂറിസം കേന്ദ്രങ്ങളിലെ പരിശോധന അപ്രായോഗികമാകുന്നതും ഇവർക്ക് തുണയാകുകയാണ്.
തദ്ദേശസ്ഥാപനങ്ങളുടെ ലൈസൻസ് നേടി അനധികൃത ഇടപാടുകൾ നടക്കുന്നയിടങ്ങളുമുണ്ട്. നഗരത്തിന് പുറമെ ജില്ലയുടെ ടൂറിസം കേന്ദ്രങ്ങളിലേയും പ്രധാന ആകർഷണമായി സ്പാ മസാജ് വെൽനെസ് കേന്ദ്രങ്ങൾ മാറി. ക്രോസ് മസാജിംഗ് ഉൾപ്പെടെയുള്ള സേവനങ്ങൾ കാട്ടിയുള്ള പരസ്യങ്ങളും നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കാണാം. സോഷ്യൽമീഡിയ വഴി ആളുകളെ ആകർഷിക്കും. ബ്യൂട്ടിപാർലർ ലൈസൻസുകൾ ദുരുപയോഗം ചെയ്യുന്നവരുമുണ്ട്. പലതിന്റെയും നടത്തിപ്പുകാർക്ക് ഉന്നതബന്ധങ്ങളുണ്ട്.
ടിപ്പിന് അനുസരിച്ച് സേവനം
സ്പാ സെന്ററിന്റെ പ്രധാന ആകർഷണം മസാജിംഗിന് പുറമേയുള്ള സേവനങ്ങളാണ്. അനാശാസ്യകേന്ദ്രങ്ങളായ ഇവിടെ മസാജ് ചെയ്യുന്ന പെൺകുട്ടികൾക്ക് ടിപ്പ് നൽകണം. ഉയർന്ന ടിപ്പെങ്കിൽ കൂടുതൽ സേവനങ്ങൾ. ആഡംബരമനുസരിച്ച് നിരക്കും കൂടും.
നല്ലത് തിരിച്ചറിയാൻ പ്രയാസം
നിയമാനുസൃതമായി സ്പാ സെന്റർ നടത്താൻ ലൈസൻസിനായി തദ്ദേശഭരണകൂടത്തെ സമീപിക്കുകയാണ് ആദ്യ വഴി. സ്പാ മസാജ് സെന്ററിന് വെൽനെസ് സെന്റർ എന്ന നിലയിൽ തദ്ദേശ സ്ഥാപനത്തിൽ നിന്ന് ലൈസൻസ് ലഭിക്കും. എന്നാൽ നടത്തണമെങ്കിൽ വേറെയും നിബന്ധനകളുണ്ട്. അതിൽ പ്രധാനം തെറപ്പിസ്റ്റ് നിശ്ചിത യോഗ്യതയുള്ള ആളായിരിക്കണം എന്നതാണ്. പകർച്ചവ്യാധി ഇല്ലെന്നതുൾപ്പെടെയുള്ള ആരോഗ്യ സർട്ടിഫിക്കറ്റും വേണം. ഇവയെല്ലാം നേടി മറ്റ് ഇടപാടുകൾ നടത്തിയാൽ കണ്ടെത്തുക പ്രയാസം.
ആയുഷ് വകുപ്പ് അംഗീകരിച്ച കോഴ്സുകൾ പാസായവർ വേണം
മസാജ് കേന്ദ്രങ്ങളിലെ ചികിത്സാരീതി ആയുർവേദ രീതി പ്രകാരം വേണം
വാണിജ്യ കെട്ടിടത്തിലായിരിക്കണം സെന്റർ ആരംഭിക്കേണ്ടത്
മാലിന്യ നിർമ്മാർജനത്തിന് സംവിധാനം ഉണ്ടാകണം
അരമണിക്കൂറിന്: 2000 മുതൽ
വിവിധ സ്പാകളിൽ പരിശോധന നടത്തിയിരുന്നു. തുടർപരിശോധനകളുണ്ടാവും.
കെ.ജി.അനീഷ്, കോട്ടയം ഡിവൈ.എസ്.പി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |