കോഴിക്കോട്: വേദപണ്ഡിതനും കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ കുലപതിയുമായ ആചാര്യശ്രീ രാജേഷിനെ കോഴിക്കോട് പൗരാവലി ആദരിച്ചു. കോഴിക്കോടിന്റെ ചരിത്രത്തിലാദ്യമായി നടന്ന അതിരാത്ര മഹായാഗത്തിന് നേതൃത്വം നൽകിയതുൾപ്പെടെ വേദങ്ങളെ ജനകീയമാക്കിക്കൊണ്ട് സാമൂഹികസാംസ്‌കാരിക രംഗത്ത് ആചാര്യശ്രീ രാജേഷ് നടത്തിക്കൊണ്ടിരിക്കുന്ന പരിഷ്‌കരണ പ്രവർത്തനങ്ങളെ മുൻനിർത്തിയാണ് ആദരവ് നൽകിയത്. ഗോകുലം ഗ്രാന്റിൽ നടന്ന ''ആചാര്യവന്ദനം'' പരിപാടി ഗോകുലം ഗോപാലൻ ഉദ്ഘാടനം ചെയ്തു. ആചാര്യശ്രീ രാജേഷ് ഭദ്രദീപം തെളിയിച്ചു. കോഴിക്കോട് മേയർ ഒ. സദാശിവൻ പ്രത്യേകം തയ്യാറാക്കിയ ശിൽപം നൽകിയും, കോഴിക്കോട് എം.പി എം.കെ രാഘവൻ മെമന്റോ നൽകിയും കോഴിക്കോട് നോർത്ത് എം.എൽ.എ അഡ്വ. കെ. ജയന്ത് മംഗളപത്രം നൽകിയും ആദരവർപ്പിച്ചു. ഏയ്സ് ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടർ നിത്യാനന്ദ കമ്മത്ത്, മാതൃഭൂമി ജോ. മാനേജിങ് ഡയറക്ടർ പി.വി. നിധീഷ് എന്നിവർ പൊന്നാടയണിയിക്കുകയും ആശംസയർപ്പിക്കുകയും ചെയ്തു. ആചാര്യശ്രീ രാജേഷ് മറുപടി പ്രസംഗം നടത്തി. പരിപാടിയുടെ ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ ആർക്കിടെക്ട് എ. കെ. പ്രശാന്ത് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എ.ഐ.എം.എ സംസ്ഥാന സെക്രട്ടറി രവീന്ദ്രൻ പൊയിലൂർ സ്വാഗതവും ടി.ബി.എസ് പബ്ലിഷേഴ്സ് ആൻഡ് ഡിസ്ട്രിബ്യൂട്ടേഴ്സ് മാനേജിംഗ് ഡയറക്ടർ എൻ.ഇ. മനോഹർ നന്ദിയും പറഞ്ഞു. ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണൻ, വത്സല ഗോപിനാഥ്, കെ. ആനന്ദമണി, പി.വി സുകുമാരൻ, അനിൽ കുമാർ വള്ളിൽ എന്നിവർ പ്രസംഗിച്ചു. ആചാര്യശ്രീ രാജേഷിന്റെ പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കിയുള്ള ഡോക്യുമെന്ററി പ്രദർശനവും നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |