താമരശ്ശേരി: കോഴിക്കോട് ബീച്ച് ആശുപത്രിയുടെയും എസ്.വൈ.എസ് സാന്ത്വനം മർകസ് നോളജ് സിറ്റി യൂണിറ്റിന്റെയും സഹകരണത്തോടെ മിഹ്രാസ് മൾട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിൽ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. നിരവധിപേർ രക്തദാനത്തിൽ പങ്കാളികളായി. ഇവരെ സർട്ടിഫിക്കറ്റ് നൽകി അനുമോദിച്ചു. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റിയാനസ് സുബൈർ ഉദ്ഘാടനം ചെയ്തു. മിഹ്റാസ് എക്സിക്യുട്ടീവ് ഡയറക്ടർ ഡോ. പി വി ശംസുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. കോഴക്കോട് ബീച്ച് ആശുപത്രിയിലെ ബ്ലഡ് ബാങ്ക് കോർഡിനേറ്റർ അഞ്ജുഷ, ഇബ്നു ബാസ്, അഫ്സൽ കോളിക്കൽ, എസ് വൈ എസ് സെക്രട്ടറി ഫസൽ, സുബൈർ ബീനാച്ചി, ശുഐബ്, ജ്യോതിഷ് പോൾ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |