SignIn
Kerala Kaumudi Online
Tuesday, 07 July 2026 4.45 AM IST

ലഹരി വിരുദ്ധ പ്രതിരോധ സംഗമം

photo
ലഹരി വിരുദ്ധ പ്രതിരോധ സംഗമം

കട്ടിപ്പാറ: ഓപ്പറേഷൻ തൂഫാൻ നാർകോട്ടിക് ഹണ്ട് പദ്ധതിയുടെ ഭാഗമായി കട്ടിപ്പാറ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ പ്രതിരോധ സംഗമം സംഘടിപ്പിച്ചു. ഗ്രാമപ്രദേശങ്ങളിൽ പോലുമെത്തുന്ന ലഹരി വിപത്തിനെതിരെ ശക്തമായ പ്രതിരോധം തീർക്കാനും, ഈ സാമൂഹിക വിപത്തിനെ ജനകീയ പങ്കാളിത്തത്തോടെ തുടച്ചുനീക്കാനുള്ള സമഗ്ര പദ്ധതികൾക്ക് രൂപം നൽകാനുമാണ് അടിയന്തര സംഗമം വിളിച്ചുചേർത്തത്. പ്രതിരോധ സംഗമത്തിന്റെ ഉദ്ഘാടനം പി. കെ. ഫിറോസ് എം.എൽ.എ നിർവഹിച്ചു. പുതുതലമുറയെ ലഹരി മാഫിയകളുടെ കെണിയിൽ നിന്ന് രക്ഷിക്കാൻ നിയമപാലകരും ജനപ്രതിനിധികളും പൊതുജനങ്ങളും കൈകോർക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജിന ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL