SignIn
Kerala Kaumudi Online
Monday, 09 November 2026 1.41 AM IST

കോഴിക്കോട് റവന്യൂജില്ലാ സ്‌കൂൾ ശാസ്ത്രോത്സവം സിറ്റിയ്ക്ക് കിരീടം,​ മേമുണ്ട ചാമ്പ്യന്മാർ

eee
കോഴിക്കോട് റവന്യൂജില്ലാ സ്‌കൂൾ ശാസ്ത്രോത്സവം

വടകര: കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി വടകര നഗരത്തിലെ വിവിധ സ്കൂളുകളിലും വടകര ടൗൺഹാളിലുമായി നടന്ന ജില്ലാ സ്കൂൾ ശാസ്ത്രമേളയിൽ 1258 പോയിൻ്റോടെ കോഴിക്കോട് സിറ്റി സബ്ജില്ല ഓവറോൾ ചാമ്പ്യന്മാരായി. 20 ഫസ്റ്റ്, 17 സെക്കൻഡ്, 26 തേർഡ് എന്നിങ്ങനെയാണ് ഇവർക്ക് ലഭിച്ചിട്ടുള്ള സ്ഥാനങ്ങൾ. 1243 പോയിൻ്റോടെ മുക്കം സബ്ജില്ല രണ്ടാം സ്ഥാനം നേടി. മേമുണ്ട ഹയർസെക്കൻഡറി സ്കൂളാണ് ഓവറോൾ ചാമ്പ്യന്മാരായത്. 414 പോയിൻറ് നേടി. നാല് ഫസ്റ്റ്, ആറ് സെക്കൻഡ്, 13 തേർഡ്. കോഴിക്കോട് സിൽവർ ഹിൽസ് ഹയർ സെക്കൻഡറി സ്കൂൾ ആണ് രണ്ടാം സ്ഥാനത്ത്. 405 പോയിൻറ് നേടിയ ഇവർക്ക് ആറ് ഫസ്റ്റ്, നാല് സെക്കൻഡ്, അഞ്ച് തേർഡ് എന്നിങ്ങനെ ലഭിച്ചു. 350 പോയിന്റ് നേടിയ ജി.വി.എച്ച്.എസ്.എസ് മടപ്പള്ളി മൂന്നാം സ്ഥാനവും നേടി. ഹൈസ്കൂൾ വിഭാഗം ഗണിതശാസ്ത്രമേളയിലും, സാമൂഹ്യശാസ്ത്ര മേളയിലും മേമുണ്ട ഓവറോൾ നേടി. കോഴിക്കോട് റവന്യൂജില്ലാ സ്‌കൂൾ ശാസ്ത്രോത്സവം മേമുണ്ടയ്ക്ക് തിളക്കം. ഹൈസ്കൂൾ വിഭാഗം ഗണിതശാസ്ത്രമേളയിലും, സാമൂഹ്യശാസ്ത്ര മേളയിലും ഓവറോൾ മേമുണ്ടയ്ക്കാണ്.

ട്രെ​യി​ൻ​ ​എ​പ്പോ​ ​വ​രും..?
ആ​പ്പ് ​പ​റ​യും

വ​ട​ക​ര​:​ ​റെ​യി​ൽ​വേ​ ​ഗേ​റ്റി​ൽ​ ​ട്രെ​യി​ൻ​ ​എ​പ്പോ​ൾ​ ​വ​രും​ ​എ​ന്ന് ​തീ​ർ​ച്ച​യി​ല്ലാ​ത്ത​ ​കാ​ത്തി​രി​പ്പി​ന് ​വി​രാ​മ​മി​ടാ​ൻ​ ​ആ​പ്പു​മാ​യിവ​ട​ക​ര​ ​എ.​യു.​എം​ ​സ്‌​കൂ​ൾ​ ​വി​ദ്യാ​ർ​ത്ഥി​ ​മു​ഹ​മ്മ​ദ് ​അ​മീ​ൻ.​ ​ഗേ​റ്റു​ക​ളി​ൽ​ ​സെ​ൻ​സ​റു​ക​ൾ​ ​സ്ഥാ​പി​ച്ച് ​വെ​ബ് ​പേ​ജി​ൽ​ ​ട്രെ​യി​നി​ന്റെ​ ​സ്ഥാ​നം​ ​അ​റി​യു​ന്ന​താ​ണ് ​ഈ​ ​പ്രോ​ട്ടോ​ടൈ​പ്പ്.​ ​ഇ​പ്പോ​ൾ​ ​വ​ണ്ടി​യു​ടെ​ ​സ്ഥാ​നം​ ​അ​റി​യാ​മെ​ങ്കി​ലും​ ​ഇ​തി​നെ​ ​റെ​യി​ൽ​വേ​ ​ഗേ​റ്റു​ക​ളു​മാ​യി​ ​ബ​ന്ധി​പ്പി​ച്ചി​ട്ടി​ല്ല.​ ​ട്രെ​യി​ൻ​ ​ക​ട​ന്ന് ​പോ​കു​മ്പോ​ഴു​ള്ള​ ​സി​ഗ്ന​ലു​ക​ൾ​ ​സെ​ൻ​സ​ർ​ ​വ​ഴി​ ​സ്വീ​ക​രി​ച്ച് ​ആ​പ്പ് ​വ​ഴി​ ​ല​ഭ്യ​മാ​ക്കു​ക​യാ​ണ് ​ചെ​യ്യു​ക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE, LIFE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL