SignIn
Kerala Kaumudi Online
Friday, 19 June 2026 5.02 AM IST

ഓപ്പറേഷൻ തൂഫാൻ;  കാറിൽ കറങ്ങി നടന്നു എംഡിഎംഎയും കഞ്ചാവും വിൽപ്പന നടത്തുന്ന സംഘത്തിലെ മുഖ്യകണ്ണി പിടിയിൽ

s
മുഹമ്മദ് ഫാസിൽ (30)


പെരിന്തൽമണ്ണ: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പെരിന്തൽമണ്ണ പൊലീസും ഡാൻസാഫ് സ്‌ക്വാഡും നടത്തിയ പരിശോധനയിൽ അഞ്ച് ഗ്രാം എം.ഡി.എം.എയും 150 ഗ്രാം കഞ്ചാവുമായി മങ്കട കൂട്ടിൽ സ്വദേശി പട്ടാണി വീട്ടിൽ മുഹമ്മദ് ഫാസിലിനെ (30) പൊലീസ് അറസ്റ്റ് ചെയ്തു. അരക്കുപറമ്പ് മാട്ടറക്കൽ മലങ്കട മലറോഡിൽ വച്ച് നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. പൊലീസ് പരിശോധന ശക്തമാക്കിയതോടെ ലഹരിസംഘങ്ങൾ ഉൾപ്രദേശങ്ങളിലും ആളൊഴിഞ്ഞ തോട്ടങ്ങളിലും കേന്ദ്രീകരിക്കുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ലഹരി വിൽപ്പന സംഘം മലയിലേക്ക് കാറിൽ കയറിയതറിഞ്ഞ പൊലീസ് സംഘം പരിശോധന നടത്തുകയായിരുന്നു.സംഘത്തിലെ മറ്റുള്ളവരുടെ വിവരങ്ങൾ കൂടി ലഭിച്ചിട്ടുണ്ട്. പെരിന്തൽമണ്ണ ഡിവൈഎസ്പി ലത്തീഫ്, ഇൻസ്‌പെക്ടർ സുമേഷ് സുധാകരൻ എന്നിവരുടെ നേതൃത്വത്തിൽ എസ്. ഐ അനീഷും ഡാൻസഫ് സ്‌ക്വാഡുമാണ് പരിശോധനയിൽ പങ്കെടുത്തത്. മുഹമ്മദ് ഫാസിലിനെതിരെ കഴിഞ്ഞ വർഷം മലപ്പുറം എക്‌സൈസിൽ
എൻ.ഡി.പി.എസ് കേസ് നിലവിലുണ്ട്. ഈ കേസിൽ ജാമ്യത്തിലിറങ്ങിയതാണ് പ്രതി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL