തീരുമാനമെടുക്കാൻ ചർച്ച
തിരൂർ: സെൻട്രൽ ജംഗ്ഷനിൽ ഗതാഗത തടസം സൃഷ്ടിക്കുന്ന രീതിയിലും ലൈസൻസില്ലാതെയും പ്രവർത്തിക്കുന്ന ബങ്കുകൾ പൊളിച്ചുനീക്കാനുള്ള നഗരസഭ ആരോഗ്യവിഭാഗത്തിന്റെ ശ്രമം പ്രതിപക്ഷം തടഞ്ഞത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. തുടർന്ന് തിരൂർ എസ്.എച്ച്.ഒ ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ രണ്ട് ദിവസത്തിനകം ചർച്ച നടത്തി നടപടിയെടുക്കാൻ തീരുമാനമെടുത്തു.
സെൻട്രൽ ജംഗ്ഷനിൽ അനധികൃതമായി പ്രവർത്തിക്കുന്ന എട്ടോളം ബങ്കുകൾ നഗരസഭ ആരോഗ്യവിഭാഗം ജെ.സി.ബിയുമായെത്തി പൊളിച്ചുമാറ്റാൻ ശ്രമിച്ചതാണ് പ്രതിഷേധത്തിനിടയാക്കിയത്. ബങ്കുകളിലെ പരിശോധനയ്ക്കിടെ ചാക്കുകണക്കിന് കടലാസുകളും മറ്റുമടങ്ങിയ മാലിന്യങ്ങൾ കണ്ടെത്തി. ഇതിനിടെ നഗരസഭ ഉദ്യോഗസ്ഥർക്കെതിരെ കച്ചവടക്കാരും പ്രതിപക്ഷ നേതാവ് അഡ്വ: ഗഫൂർ പി. ലില്ലീസും പ്രവർത്തകരും എതിർപ്പുമായെത്തിയതോടെ അന്തരീക്ഷം സംഘർഷഭരിതമായി. തുടർന്ന് തിരൂർ എസ്.എച്ച്.ഒ ജലീൽ കറുത്തേടത്ത് എത്തി ഇരുവിഭാഗവുമായി ചർച്ച നടത്തി. രണ്ടുദിവസത്തികം ചർച്ച നടത്തി പ്രശ്നം പരിക്കാമെന്ന ധാരണയിൽ ആൾക്കൂട്ടം പിരിഞ്ഞു. ഉദ്യോഗസ്ഥർ കണ്ടെത്തിയ മാലിന്യം നീക്കം ചെയ്യുവാനും റോഡിലേക്ക് ഇറക്കി വച്ച് നടത്തുന്ന കച്ചവടം തുടരരുതെന്നും ബങ്കിലെ കച്ചവടക്കാർക്ക് മുന്നറിയിപ്പ് നൽകി. തുടർന്ന് ബങ്കുകൾക്കകത്ത് കൂട്ടിയിട്ടിരുന്ന മാലിന്യം നീക്കം ചെയ്തു.
അനധികൃത കച്ചവടക്കാർക്കെതിരെ നടപടിയെടുക്കും: നഗരസഭ
സെൻട്രൽ ജംഗ്ഷനിൽ വർഷങ്ങൾക്ക് മുൻപ് ഉപജീവന മാർഗ്ഗത്തിനായി അനുവദിച്ചിരുന്ന ബങ്കുകൾ ഇപ്പോൾ പ്രവർത്തിക്കുന്നത് അനധികൃതമായാണ്. റോഡ് കൈയടക്കിയാണ് കച്ചവടം. ബങ്കുകളുടെ പിൻഭാഗത്തായി ലഹരി വിൽപ്പനയും നടക്കുന്നുണ്ട്. പലതവണ നഗരസഭ മുന്നറിയിപ്പ് നൽകിയിരുന്നു. വർഷങ്ങൾക്ക് മുൻപ് അനുവദിച്ച ബങ്കുകളുടെ ഉടമകൾ ജീവിച്ചിരിപ്പില്ല. അവകാശികൾ കൂടുതൽ വാടകയ്ക്ക് പുറത്തേക്ക് മറിച്ച് നൽകിയാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.
നഗരസഭ ചെയർമാൻ കീഴേടത്തിൽ ഇബ്രാഹിം ഹാജി
കച്ചവടക്കാർക്ക് പകരം സംവിധാനം ഒരുക്കാതെ ബങ്കുകൾ ഒഴിപ്പിക്കാൻ അനുവദിക്കില്ല
അഡ്വ. ഗഫൂർ.പി. ലില്ലീസ്, പ്രതിപക്ഷ നേതാവ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |