പത്തനംതിട്ട: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ യു.എ.ഇയിലെ ഇന്ത്യൻ ഹൈസ്‌കൂളിൽനിന്ന് കൊമേഴ്സ് വിഭാഗത്തിൽ പന്തളം സ്വദേശിയായ ജോഷ്വ സണ്ണി സ്റ്റാൻലി ഒന്നാമനായി. പന്തളം മണ്ണിൽ വീട്ടിൽ സ്റ്റാൻലി സണ്ണിയുടെയും സാറാ ആൻ ഫിലിപ്പിന്റെയും മകനാണ് . 500ൽ 499 മാർക്ക് വാങ്ങിയാണ് വിജയം . പഠനത്തോടൊപ്പം കായിക ഇനങ്ങളിലും സംഗീതം, വിനോദയാത്രകൾക്കും ജോഷ്വാ സമയം കണ്ടെത്തിയിരുന്നു. എട്ടാംക്ലാസ് വിദ്യാർത്ഥിനിയായ റേച്ചൽ ആൻ സ്റ്റാൻലിയാണ് സഹോദരി. പേരക്കുട്ടി ഉന്നത വിജയം നേടിയതിൽ അതിവ സന്തുഷ്ടരാണ് നാട്ടിലുള്ള എം.ജി.സോണിക്കുട്ടിയും മുത്തശ്ശി അന്നമ്മയും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |