SignIn
Kerala Kaumudi Online
Saturday, 20 June 2026 11.57 PM IST

ഹിറ്റായി സ്പോർട്സ് കൗൺസിലിന്റെ തൂഫാൻ കിക്ക്

fg
ജില്ലാ സ്പോർട്ട് കൗൺസിലിന്റെ നേതൃത്വത്തിൽ വേൾഡ് കപ്പ് ഫുട്ബോളിന്റെയും സർക്കാരിൻറെ ലഹരിക്കെതിരെയുള്ള തൂഫാൻ പദ്ധതിയുടെയും ഭാഗമായി നടത്തിയ തൂഫാൻ കിക്ക് വൺ മില്യൺ ഗോളിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത ശേഷം ഗോൾ അടിക്കുന്ന നഗരസഭ ചെയർപേഴ്സൺ സിന്ധു അനിൽ

പത്തനംതിട്ട : ജില്ലാ സ്പോർട് കൗൺസിലിന്റെ നേതൃത്വത്തിൽ ഫുട്ബാൾ ലോക കപ്പിന്റെ ആവേശത്തോടൊപ്പം സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിൻ ഓപ്പറേഷൻ തൂഫാൻ പ്രചാരണവും ചേർത്ത് ജില്ലയിലുടനീളം നടത്തിവരുന്ന തൂഫാൻ കിക്ക് ഹിറ്റായി. നൂറുകണക്കിന് പേരാണ് വിവിധ ഇടങ്ങളിലായി ഇന്ന് കിക്ക് എടുത്തത്. പമ്പയിൽ നിന്നും ആരംഭിച്ച് കൊടുമണ്ണിൽ എത്തിച്ചേർന്ന വാഹന പ്രചരണ വൺ ബില്യൺ ഗോൾ പരിപാടി നിലക്കൽ അട്ടത്തോട് ട്രൈബൽ സ്കൂളിൽ തുടങ്ങി വിവിധ സ്കൂളുകൾ, ആദിവാസി ഊരുകൾ, പൊലീസ് സേന, പൊതുജനങ്ങൾ, ശബരിമല തീർത്ഥാടകർ എന്നിങ്ങനെ വിവിധ മേഖലകളിൽ നിന്നുള്ളവരുടെ പങ്കാളിത്തത്തോടെ സമാപിച്ചു. തൂഫാൻ കിക്കിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ത്യൻ ഫുട്ബാളിന്റെ അഭിമാനമായിരുന്നു കെ.ടി ചാക്കോ നിർവഹിച്ചു. യോഗത്തിൽ ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് തോമസ് മാത്യു അദ്ധ്യക്ഷത വഹിച്ചു. തൂഫാൻ കിക്കിന് സ്പോർട് കൗൺസിൽ പ്രസിഡന്റ് കെ.അനിൽകുമാർ ഫുട്ബാൾ കൈമാറി. അമൽജിത്ത്, ഗിരീഷ്,​ മോഹൻദാസ് , റോബിൻ വിളവിനാൽ, ജഗദീഷ് ആർ കൃഷ്ണൻ, ഉമേഷ് തുടങ്ങിയവർ പങ്കെടുത്തു. സമാപന സമ്മേളനം നഗരസഭ ചെയർപേഴ്സൺ സിന്ധു അനിൽ നിർവഹിച്ചു. മാർത്തോമാ സ്കൂളിൽ നടന്ന തൂഫാൻ കിക്കിൽ സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും പങ്കാളികളായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL