പത്തനംതിട്ട: പത്തനംതിട്ട - ആങ്ങമൂഴി റൂട്ടിൽ സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞുനിറുത്തി ഡ്രൈവറെ മർദ്ദിച്ചു.പത്തനംതിട്ട ഡിപ്പോയിലെ ഡ്രൈവർ ബി. അജിക്കാണ് മർദ്ദനമേറ്റത്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സതേടി. ഇതേ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ് ഡ്രൈവറാണ് മർദ്ദിച്ചതെന്ന് ട്രാൻസ്പോർട്ട് എംപ്ളോയീസ് സംഘ് ആരോപിച്ചു. അജിയെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ചിറ്റാർ പൊലീസ് കേസെടുത്തു. കാറിലെത്തിയ ആൾ കെ.എസ്.ആർ.ടി.സി ബസിന് മുന്നിൽ നിറുത്തിയിട്ട ശേഷം, ബസിന്റെ ഡ്രൈവർ ഡോർ തുറന്നു. ഡ്രൈവറെ മർദ്ദിച്ച ശേഷം കാലിന് പിടിച്ച് താഴേക്കിടാൻ ശ്രമിച്ചു. പ്രിയദർശിനി സർവീസായിരുന്ന ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. സംഭവത്തെ തുടർന്ന് സർവീസ് നിറുത്തി. പിന്നാലെ വന്ന കെ.എസ്.ആർ.ടി.സി ബസിൽ യാത്രക്കാരെ കയറ്റിവിട്ടു. സംഭവത്തിൽ കേരളാ സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് എംപ്ലോയീസ് സംഘ് (ബി.എം.എസ്) ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ അധികൃതർ ഇടപെടണമെന്ന് ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |