കോന്നി: കൊക്കാത്തോട് കാട്ടാത്തി ഉന്നതിയിലെ ഊരുമൂപ്പൻ മോഹൻദാസിനെ കണ്ടെത്താനായി ഇന്നലെയും വനത്തിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. കാട്ടാത്തി ഉന്നതയിലെ ഊരു മൂപ്പൻ മോഹൻദാസ് (72 ) നെയാണ് വനത്തിൽ കാണാതായത്. ശനിയാഴ്ച രാവിലെ 10ന് വനത്തിലേക്ക് കയറി പോയതാണെന്ന് ബന്ധുക്കളിൽ നിന്ന് പൊലീസിന് കിട്ടിയ വിവരം. പിന്നീട് പൊലീസും, വനപാലകരും, ഡോഗ്സ്കോഡും നാട്ടുകാരും ചേർന്ന് വനത്തിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഭാര്യയും മൂന്ന് മക്കളുമുണ്ട്. വനത്തിലെ വഴികളെക്കുറിച്ച് കൃത്യമായി അറിയാവുന്ന ആളാണ് മൂപ്പൻ. എന്നാൽ അടുത്ത കാലത്തായി അദ്ദേഹം കാട്ടിലേക്ക് പോകാറില്ലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. പൊലീസും ഡോഗ് സ്ക്വഡും കരിപ്പാൻതോട് ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകരും, നാട്ടുകാരും ചേർന്നാണ് ഇന്നലെ തിരച്ചിൽ നടത്തിയത്. ഊരു മൂപ്പനെ കാണാതായിട്ട് ഇന്ന് നാലാം ദിവസമാണ്. കനത്ത മഴ പെയ്യുന്നതിനാൽ വനത്തിലെ തിരച്ചിൽ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഇന്നലെ മേടപ്പാറ ഭാഗം വരെയും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കണ്ടെത്താൻ കഴിഞ്ഞില്ല. വരുംദിവസങ്ങളിലും തിരച്ചിൽ തുടരുമെന്ന് കോന്നി പൊലീസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |