SignIn
Kerala Kaumudi Online
Thursday, 09 July 2026 3.54 AM IST

വനിതാ ഫുട്ബാൾ ചാമ്പ്യൻഷിപ്പ് : കണ്ണൂരും കാസർഗോഡും സെമിയിൽ 

goal

തിരുവല്ല : ജില്ലാ ഫുട്ബാൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന സംസ്ഥാന വനിതാ ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ കണ്ണൂർ, കാസർകോട് ജില്ലകൾ സെമിഫൈനലിൽ പ്രവേശിച്ചു. ആതിഥേയരായ പത്തനംതിട്ടയും കൊല്ലവും ഓരോ ഗോളുകൾ നേടി സമനില പാലിച്ചു. ദിവ ജിൻസ് പത്തനംതിട്ട ജില്ലയ്ക്ക് വേണ്ടിയും അർഷാ രാജേഷ് കൊല്ലത്തിനുവേണ്ടിയും ഗോളുകൾ നേടി. രണ്ടാം മത്സരത്തിൽ കാസർഗോഡ് പാലക്കാടിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി. കാസർഗോഡിന് വേണ്ടി രഞ്ജനാ പി.സിയും, രൻവിത കെയും ഗോളുകൾ നേടി. അഭിനാശ്രീ പാലക്കാടിന്റെ ഏകഗോൾ നേടി. ഉച്ചയ്ക്കുശേഷം നടന്ന മത്സരത്തിൽ കൊല്ലത്തിനെതിരെ കാസർഗോഡ് ഏകപക്ഷീയമായ അഞ്ചു ഗോളുകൾക്ക് വിജയിച്ചു. വൈകിട്ടത്തെ മത്സരത്തിൽ പത്തനംതിട്ട ജില്ലയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പാലക്കാട് പരാജയപ്പെടുത്തി.
ഇന്നത്തെ മത്സരം : രാവിലെ 7ന് തൃശ്ശൂർ x തിരുവനന്തപുരം, 8ന് എറണാകുളം x കോട്ടയം, 3ന് ആലപ്പുഴ x തിരുവനന്തപുരം, 4ന് കോട്ടയം x വയനാട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL