
മല്ലപ്പള്ളി : മല്ലപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിലിന്റെയും, ചെങ്ങരൂർ പബ്ലിക് ലൈബ്രറിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ താലൂക്ക് വായനാ പക്ഷാചരണ സമാപനം ചെങ്ങരൂർ പബ്ലിക് ലൈബ്രറി ഹാളിൽ നടന്നു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.പി. രാധാകൃഷ്ണൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അഡ്വ. ജിനോയ് ജോർജ് അദ്ധ്യക്ഷത വഹിച്ചു. എബി മേക്കരിങ്ങാട്ട് , പ്രൊഫ. ജേക്കബ് എം.ഏബ്രഹാം ,കെ.രമേശ് ചന്ദ്രൻ, ബാബു പാലയ്ക്കൽ,നജീബ് റാവുത്തർ, ബി.വിനയ സാഗർ, പി.പി. ഉണ്ണികൃഷ്ണൻ നായർ, എം.വി. തോമസ്, സി.സി വറുഗീസ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |