
മല്ലപ്പള്ളി : ശബരിമാങ്കൽ എൻ.എം.എൽ.പി സ്കൂൾ ലഹരിക്കെതിരെ വൺ മില്യൺ തൂഫാൻ ഗോൾസ് പരിപാടി ആൽഫാ സ്പോർട്സ് അക്കാഡമിയിൽ എഴുമറ്റൂർ പഞ്ചായത്ത് എട്ടാം വാർഡുമെമ്പർ മറിയാമ്മ ടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ജോമോൻ മാത്യു അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ സ്റ്റാൻലി.ജി, സന്തോഷ് കൊച്ചു പറമ്പിൽ, ടൗൺ ബ്രദറൺ ചർച്ച് എൽഡർ മാത്യൂസ് ജേക്കബ്, എം.ഡി തോമസ് വർഗീസ് കണിയാറോലിൽ, അദ്ധ്യാപകൻ ഹരിഗോവിന്ദ്.എസ് എന്നിവർ പ്രസംഗിച്ചു. കുട്ടികളും അദ്ധ്യാപകരും രക്ഷിതാക്കളും ലഹരിക്കെതിരെ ഗോളുകൾ അടിച്ചു. കുട്ടികളുടെ ക്ലാസ് തിരിച്ചുള്ള ഫുട്ബാൾ മത്സരവും നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |