
കോന്നി : ജില്ലയിൽ ഇഞ്ചിയുടെ വിലയിൽ വലിയ കുതിപ്പ്. കിലോഗ്രാമിന് 280 രൂപ വരെയായി ഉയർന്നു. ഇന്ധനവിലയിലും ചരക്കുകൂലിയിലുമുണ്ടായ വർദ്ധനയെ തുടർന്ന് പച്ചക്കറി വില ഉയർന്നിരുന്നു. എന്നാൽ ഉൽപ്പാദനം കുറഞ്ഞതാണ് ഇഞ്ചി വിലയിലെ മാറ്റത്തിന് കാരണം.
വിവിധയിടങ്ങളിലുണ്ടായ കാലാവസ്ഥാ വ്യതിയാനങ്ങൾ വിളവിനെ ബാധിച്ചതും പച്ചക്കറിവിലയുടെ വർദ്ധനവിന് കാരണമായി. വിലയിലുണ്ടായ വർദ്ധനവിൽ ഉടനെയൊന്നും മാറ്റം ഉണ്ടാകില്ലെന്നാണ് വ്യാപാരികളുടെ വിലയിരുത്തൽ. വെളുത്തുള്ളി വിലയും കുതിക്കുകയാണ്.
ഉൽപാദനം കുറഞ്ഞു
കനത്തമഴയെ തുടർന്ന് ഇഞ്ചി ഉൽപാദനം വലിയ തോതിൽ ഇടിഞ്ഞതാണ് വിപണിയിൽ പെട്ടെന്നുള്ള വിലക്കയറ്റത്തിനു പ്രധാന കാരണം. മുൻവർഷങ്ങളെ അപേക്ഷിച്ച് ഉൽപാദനത്തിൽ 75 ശതമാനത്തോളം കുറവാണ് ഇത്തവണ രേഖപ്പെടുത്തിയത്. സാധാരണയായി ഒരുടൺ ഇഞ്ചി ലഭിക്കുന്ന കൃഷിയിടങ്ങളിൽ ഇത്തവണ 250 കിലോഗ്രാം മാത്രമാണ് ലഭിച്ചതെന്ന് കർഷകർ പറഞ്ഞു.
ഇന്ധനവില വർദ്ധന കാരണം ചരക്കുകൂലിയിൽ ഉണ്ടായ വർദ്ധനയും
പച്ചക്കറി വിപണിയെ നേരിട്ടു ബാധിച്ചു.
സലിം അഹമ്മദ്
(പച്ചക്കറി വ്യാപാരി )
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |