SignIn
Kerala Kaumudi Online
Thursday, 09 July 2026 3.54 AM IST

ഐ.വി.ദാസ് അനുസ്മരണം

das

റാന്നി : താലൂക്ക് ലൈബ്രറി കൗൺസിലി​ന്റെയും മുണ്ടപ്പുഴ ടാഗോർ ഗ്രന്ഥശാലയുടെയും എം.എസ് ഹയർ സെക്കൻഡറി സ്‌കൂളിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടന്ന വായനപക്ഷാചരണത്തിന്റെ സമാപനവും ഐ.വി ദാസ് അനുസ്മരണവും ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മി​റ്റി ചെയർപേഴ്സൺ ജൂലി സാബു ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എം.വി.പ്രസന്നകുമാർ അദ്ധ്യക്ഷതവഹിച്ചു. സെക്രട്ടറി പ്രൊഫ.വി.ആർ.വിശ്വനാഥൻ നായർ അനുസ്മരണം നടത്തി. റാന്നി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശശികല രാജശേഖരൻ മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ സ്മിജു ജേക്കബ്, പ്രഥമാദ്ധ്യാപിക സിംല എബ്രഹാം, വാർഡംഗം സാബു പി.എബ്രഹാം, കവി പി.ചന്ദ്രമോഹൻ, ബിനോയ് കുറിയാക്കോസ്, കെ.വി.റെജി, കാർലിൻ ആൻ.രഞ്ജിത്ത്, ആൽഫി പ്രകാശ് എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL