SignIn
Kerala Kaumudi Online
Thursday, 30 July 2026 4.34 AM IST

കാറിന്റെ ഡോർ തട്ടി​വീണ സ്കൂട്ടർ യാത്രക്കാരൻ ബസ് കയറി​ മരി​ച്ചു

thomas
തോമസ് ഏബ്രഹാം

കോഴഞ്ചേരി: നിറുത്തിയിട്ട കാറിന്റെ ഡോർ അലക്ഷ്യമായി തുറക്കുന്നതിനിടെ തട്ടി വീണ സ്കൂട്ടർ യാത്രികൻ കെ.എസ്.ആർ.ടി.സി ബസിനടിയിൽപെട്ടു മരിച്ചു. പുന്നയ്ക്കാട് കുളത്തുങ്കൽ ബഥേലിൽ തോമസ് ഏബ്രഹാം (തോമസ്‌കുട്ടി - 59) ആണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം 4.10ന് കോഴഞ്ചേരി ടൗണിലുള്ള മുളമൂട്ടി​ൽ കണ്ണാശുപത്രിയുടെ മുമ്പി​ൽ പാർക്ക് ചെയ്തിരുന്ന കാറിന്റെ ഇടതുഭാഗത്തെ ഡോർ തുറക്കുന്നതിനിടെ പിന്നിലൂടെ വന്ന സ്‌കൂട്ടറിൽ തട്ടുകയും തോമസ് ഏബ്രഹാം റോഡിലേക്കു തെറിച്ചുവീഴുകയുമായിരുന്നു. ഈ സമയം പത്തനംതിട്ടയ്ക്ക് പോകുകയായിരുന്ന തി​രുവല്ല ഡി​പ്പോയി​ലെ ബസിന്റെ അടിയിലേക്കാണ് വീണത്. ബസിന്റെ പിൻചക്രം തലയുടെ ഒരു ഭാഗത്ത് കയറിയിറങ്ങി. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കോഴഞ്ചേരിയിൽ ആധാരം എഴുത്തുകാരനായി പ്രവർത്തിക്കുകയായിരുന്നു. സംസ്‌കാരം പിന്നീട്. ഭാര്യ: ഷൈനി തോമസ് (ഹെൽത്ത് ഇൻസ്പെക്‌ടർ, അയിരൂർ - കാഞ്ഞീറ്റുകര). മക്കൾ: ഡോ.ഷാരോൺ, അലീന അന്ന തോമസ് (കാരിത്താസ് ആശുപത്രി, കോട്ടയം).

അ​പ​ക​ടം​ ​വ​രു​ത്തി​യ​ത് ​കാ​റു​കാ​രു​ടെ​ ​അ​ശ്ര​ദ്ധ

കോ​ഴ​ഞ്ചേ​രി​ ​:​ ​ന​ഗ​ര​മ​ദ്ധ്യ​ത്തി​ൽ​ ​സ്കൂ​ട്ട​ർ​ ​യാ​ത്ര​ക്കാ​ര​ൻ​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​ബ​സി​ന​ടി​യി​ൽ​പ്പെ​ട്ട് ​മ​രി​ക്കാ​ൻ​ ​കാ​ര​ണ​മാ​യ​ ​അ​പ​ക​ട​ത്തി​ന് ​പി​ന്നി​ൽ​ ​കാ​ർ​ ​യാ​ത്ര​ക്കാ​രു​ടെ​ ​അ​ശ്ര​ദ്ധ.​ ​ന​ഗ​ര​ത്തി​ലെ​ ​മു​ള​മൂ​ട്ടി​ൽ​ ​ക​ണ്ണാ​ശു​പ​ത്രി​ക്ക് ​സ​മീ​പം​ ​പാ​ർ​ക്ക് ​ചെ​യ്തി​രു​ന്ന​ ​കാ​റി​ന്റെ​ ​മു​ൻ​വ​ശ​ത്തെ​ ​തു​റ​ന്ന​ ​ഡോ​റി​ൽ​ ​ത​ട്ടി​ ​സ്കൂ​ട്ട​ർ​ ​നി​യ​ന്ത്ര​ണം​ ​വി​ട്ട് ​മ​റി​യു​ക​യാ​യി​രു​ന്നു.​ ​
ബ​സി​നി​ട​യി​ലേ​ക്ക് ​വീ​ണ​ ​സ്കൂ​ട്ട​ർ​ ​യാ​ത്ര​ക്കാ​ര​ന്റെ​ ​ത​ല​യി​ലൂ​ടെ​ ​പി​ൻ​ച​ക്ര​ങ്ങ​ൾ​ ​ക​യ​റി​യി​റ​ങ്ങി,​ ​ത​ത്ക്ഷ​ണം​ ​മ​ര​ണം​ ​സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.​ ​ധ​രി​ച്ചി​രു​ന്ന​ ​ഹെ​ൽ​മ​റ്റ് ​പൂ​ർ​ണ​മാ​യും​ ​ത​ക​ർ​ന്ന​ ​നി​ല​യി​ലാ​ണ്.​ ​ബ​സി​ൽ​ ​യാ​ത്ര​ചെ​യ്ത​വ​രും​ ​ഓ​ടി​ക്കൂ​ടി​യ​വ​രും​ ​ചേ​ർ​ന്നാ​ണ് ​ര​ക്ഷാ​പ്ര​വ​ർ​ത്ത​നം​ ​ന​ട​ത്തി​യ​ത്.​ ​സ​മീ​പ​ത്തെ​ ​ആ​ശു​പ​ത്രി​യു​ടെ​ ​ആം​ബു​ല​ൻ​സ് ​ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ​ആ​ദ്യം​ ​വി​ട്ടു​ന​ൽ​കാ​ത്ത​ത് ​നാ​ട്ടു​കാ​രു​ടെ​ ​എ​തി​ർ​പ്പി​ന് ​കാ​ര​ണ​മാ​യി.​ ​
ഇ​തേ​ ​ആം​ബു​ല​ൻ​സി​ൽ​ ​ത​ന്നെ​യാ​ണ് ​മൃ​ത​ദേ​ഹം​ ​ആ​ശു​പ​ത്രി​യി​ൽ​ ​എ​ത്തി​ച്ച​ത്.​ ​തി​രു​വ​ല്ല​യി​ൽ​ ​നി​ന്ന് ​പ​ത്ത​നം​തി​ട്ട​യി​ലേ​ക്ക് ​പോ​കു​ക​യാ​യി​രു​ന്ന​ ​ഫാ​സ്റ്റ് ​പാ​സ​ഞ്ച​ർ​ ​ബ​സാ​ണ് ​അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.​ ​ന​ഗ​ര​ത്തി​ൽ​ ​ഗ​താ​ഗ​ത​ ​ത​ട​സ​വു​മു​ണ്ടാ​യി.​ ​അ​ന​ധി​കൃ​ത​ ​പാ​ർ​ക്കിം​ഗും​ ​വ​ൺ​വേ​ ​നി​ർ​ദേ​ശ​ങ്ങ​ൾ​ ​പാ​ലി​ക്കാ​തെ​യു​ള്ള​ ​ഗ​താ​ഗ​ത​വും​ ​അ​പ​ക​ട​ത്തി​ന് ​കാ​ര​ണ​മാ​കു​ന്നു​ണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL