
റാന്നി : എ.കെ.ജി സെന്ററിൽ അതിക്രമിച്ച് കയറി എസ്.എഫ്.ഐ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി ഒയ്‌ഷി ഘോഷിനെ അറസ്റ്റുചെയ്യാൻ ശ്രമിച്ച ഡൽഹി പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് സി പി എം റാന്നി ഏരിയ കമ്മിറ്റി നേതൃത്വത്തിൽ നടത്തിയ മാർച്ച് ജില്ലാസെക്രട്ടറിയേറ്റ് അംഗം പി.ആർ.പ്രസാദ് ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി അഡ്വക്കേറ്റ് പി.സുഭാഷ് കുമാർ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറിയേറ്റ് അംഗം കോമളം അനിരുദ്ധൻ, പ്രസാദ് എൻ.ഭാസ്കരൻ, ജിതിൻരാജ്, എം.ആർ.വത്സകുമാർ, എ.ആർ.വിക്രമൻ , ലീലാ ഗംഗാധരൻ , ജോജി ജോർജ്, കെ.ആർ.രഞ്ജു എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |