
അടൂർ : നഗരസഭ 26-ാം വാർഡ് തൊഴിലുറപ്പ് അംഗങ്ങളുടെ നേതൃത്വത്തിൽ ഓണത്തിന് ഒരുമുറം പൂവ് പദ്ധതിയുടെ ഭാഗമായി ചെണ്ടുമല്ലിപ്പൂ കൃഷിയുടെ വിളവെടുപ്പ് നടത്തി. അടൂർ നഗരസഭ ചെയർപേഴ്സൺ റീനാസാമുവേൽ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ലിന്നറ്റ് മെറിൻ എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ ഷിബിൻ ഷാജ്, മുൻ കൗൺസിലർമാരായ സജു മിഖായേൽ, പ്രശാന്ത് ചന്ദ്രൻപിള്ള, ശോഭാ തോമസ്, പി.രവീന്ദ്രൻ എന്നിവർ പങ്കെടുത്തു. തൊഴിലുറപ്പ് തൊഴിലാളികളായ മിനി, സതി സുലേഖ, ശ്യാമള, സുശീല, ശോഭന, നഗരസഭാ ഉദ്യോഗസ്ഥ അൽക്ക എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു കൃഷി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |