
റാന്നി : സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ 25 വരെ റാന്നി ഇട്ടിയപ്പാറ സപ്ലൈകോ സൂപ്പർ മാർക്കറ്റ് അങ്കണത്തിൽ നടത്തുന്ന ഓണം താലൂക്ക് ഫെയർ പ്രവർത്തനോദ്ഘാടനം പഴകുളം മധു.എം.എൽ.എ നിർവഹിച്ചു. റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് മന്ദമരുതി അദ്ധ്യക്ഷതവഹിച്ചു. റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോണിയ മനോജ് ആദ്യവിൽപ്പന നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം സനോജ് മേമന, പഴവങ്ങാടി ഗ്രാമപഞ്ചായത്ത് അംഗം മോളി മാത്യു, ഡിപ്പോ മാനേജർ കെ.ജെ.ജയശാലിനി, കെ.സജികുമാർ, സജി ഇടിക്കുള, സമദ് മേപ്രത്ത്, രജീവ് താമരപ്പള്ളി, സജി നെല്ലുവേലിൽ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |