
അടൂർ. നഗരസഭ മുൻ ചെയർമാനും കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമായിരുന്ന ചക്കനാട്ട് കെ.രാജേന്ദ്രനാഥിന്റെ 18ാമത് ചരമ വാർഷിക അനുസ്മരണം കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി. ഡി സി സി ജനറൽ സെക്രട്ടറി ബിജു വർഗീസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷിബു ചിറക്കരോട്ടിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ റീനാ സാമുവേൽ, ബ്ലോക്ക് പ്രസിഡന്റ് ആബിദ് ഷെഹീം, ഡി സി സി ജനറൽ സെക്രട്ടറി ഏഴംകുളം അജു, ഇ.എ.ലത്തീഫ്, കോട്ടൂർ ശ്രീകുമാർ, സാലുജോർജ്, സുധാ പദ്മകുമാർ, ബേബി ജോൺ, വിനോദ് വാസുക്കുറുപ്പ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |