
ആറൻമുള : പഞ്ചായത്തിൽ പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന എഴിക്കാട് വിജ്ഞാൻവാടിയിൽ കോർഡിനേറ്ററുടെ താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ള പട്ടികജാതിക്കാർക്ക് അപേക്ഷിക്കാം. പ്രായപരിധി 21- 45. ആറൻമുള പഞ്ചായത്തിലുള്ളവർക്ക് മുൻഗണന. കാലാവധി ഒരുവർഷം. പ്രതിമാസം ഓണറേറിയം 8000 രൂപ. നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം മൂന്ന് രാവിലെ 11 ന് പന്തളം ബ്ലോക്ക് പഞ്ചായത്തിൽ അഭിമുഖത്തിന് ഹാജരാകണം. ഫോൺ : 8547630045.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |