
പാറേക്കടവ് : കർഷകശ്രീ കർഷകസംഘത്തിന്റെ ഉദ്ഘാടനം കേരള കർഷകസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി അഡ്വ.ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ഷിബിൻ രാജ്, രണ്ടാം വാർഡ് മെമ്പർ തങ്കമ്മ രാജേന്ദ്രൻ, ഏരിയ എക്സിക്യൂട്ടീവ് അംഗം ത്യാഗരാജൻ എന്നിവർ മികച്ച കർഷകരെ ആദരിച്ചു.
കർഷകശ്രീ കർഷകസംഘം പ്രസിഡന്റ് ജേക്കബ് ചെറിയാൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മേഖലാ സെക്രട്ടറി വിജയകുമാർ, കർഷകസംഘം സെക്രട്ടറി പ്രകാശ് കെ.തങ്കപ്പൻ, കൺവീനർ തോമസ് ബേബി, എക്സിക്യൂട്ടീവ് അംഗം ലാലു എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |