
വള്ളിക്കോട് : കൈപ്പട്ടൂർ കുമ്പേലിപ്പടി - പുലയൻതുണ്ടിൽ റോഡിൽ സ്റ്റേജ് കെട്ടി ആഘോഷം സംഘടിപ്പിക്കുന്നതിൽ ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ വള്ളിക്കോട് പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു. വള്ളിക്കോട് പഞ്ചായത്തിലെ മൂന്നാം കലുങ്ക് പന്ത്രണ്ടാം വാർഡിലൂടെ കടന്നുപോകുന്ന റോഡാണിത്. സംസ്ഥാന കമ്മിറ്റി അംഗം സോമൻ പാമ്പായിക്കോട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ശശി മുട്ടത്ത് അദ്ധ്യക്ഷത വഹിച്ചു. ജോർജ്.ഡി. ജേക്കബ്, സുമേഷ് പാമ്പായിക്കോട്, ദീപു കോശി, പ്രദീപ്.കെ. വർഗീസ്, കെ.വി. അശോകൻ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |