
പത്തനംതിട്ട : മൃഗസംരക്ഷണ മേഖലയിൽ മികച്ച പ്രകടനം കാഴ്ചവച്ച കർഷകർക്ക് 2026 - 27 സാമ്പത്തിക വർഷത്തിൽ അവാർഡ് നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന തലത്തിൽ മികച്ച ക്ഷീരകർഷകൻ, വാണിജ്യാടിസ്ഥാനത്തിലുള്ള ഏറ്റവും മികച്ച ഡയറി ഫാം, മികച്ച സമ്മിശ്രകർഷകൻ, പൗൾട്രി കർഷകൻ, യുവകർഷകൻ, വനിതാ കർഷക/സംരംഭക എന്നീ ആറ് വിഭാഗങ്ങളിൽ അവാർഡ് നൽകും. ജില്ലാതലത്തിൽ മികച്ച ക്ഷീരകർഷകൻ, സമ്മിശ്ര കർഷകൻ എന്നീ രണ്ട് വിഭാഗങ്ങളിലാണ് അവാർഡ്. നിശ്ചിത മാതൃകയിലുള്ള അപേക്ഷ മൃഗാശുപത്രികളിലും വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലും ലഭിക്കും. ഫോൺ: 0468 2322762.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |