SignIn
Kerala Kaumudi Online
Friday, 16 October 2026 5.17 AM IST

ഭരണാനുമതി

road

അടൂർ : വർഷങ്ങളായി പൊട്ടിപ്പൊളിഞ്ഞ് യാത്രാദുരിതം നേരിടുന്ന അടൂർ ശ്രീമൂലം മാർക്കറ്റ് - പാമ്പേറ്റുകുളം റോഡ് നിർമ്മാണത്തിന് സംസ്ഥാന സർക്കാരിന്റെ രണ്ട് കോടി എഴുപത്തിയഞ്ച് ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു. ഭരണാനുമതി ലഭ്യമാക്കുന്നതിനായി പ്രൈസ് സോഫ്റ്റ്‌വെയറിൽ തയ്യാറാക്കിയ 2.75 കോടി രൂപയുടെ എസ്റ്റിമേറ്റും അനുബന്ധ രേഖകളും സഹിതം ചീഫ് എൻജിനീയർ പരാമർശ കത്ത് പ്രകാരം സർക്കാരിൽ നഗരസഭ സമർപ്പിച്ചിരുന്നു. തുടർന്നാണ് സർക്കാരിൽ നിന്ന് ഭരണാനുമതി ലഭ്യമാക്കി കൊണ്ടുള്ള തദ്ദേശ വകുപ്പിന്റെ ഉത്തരവ് ഇറങ്ങിയിരിക്കുന്നത്. പന്നിവിഴ ഭാഗത്ത് നിന്ന് അടൂർ നഗരത്തിലേക്ക് പ്രവേശിക്കാൻ കഴിയുന്ന എളുപ്പവഴിയാണിത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL