
പത്തനംതിട്ട : കേരള സംസ്ഥാന ലീഗൽ സർവീസസ് അതോറിട്ടിയുടെയും ജില്ല ലീഗൽ സർവീസസ് അതോറിട്ടിയുടെയും ആഭിമുഖ്യത്തിൽ നെഗോഷ്യബിൾ ഇൻസ്ട്രമെന്റ്സ് ആക്ടിന്റെ പരിധിയിൽ വരുന്ന കേസുകൾ പരിഗണിക്കുന്നതിന് നവംബർ 21ന് സ്പെഷ്യൽ ലോക് അദാലത്ത് നടത്തുന്നു.
പത്തനംതിട്ട ജില്ല കോടതി സമുച്ചയത്തിലും തിരുവല്ല, റാന്നി, അടൂർ കോടതി സമുച്ചയങ്ങളിലുമാണ് അദാലത്ത്. ജില്ലയിലെ വിവിധ ദേശസാൽകൃത ബാങ്കുകൾ, സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവയുടെയും വ്യക്തികളുടെയും നിലവിൽ ജില്ല നിയമ സേവന അതോറിട്ടി മുമ്പാകെയും താലൂക്ക് നിയമ സേവന കമ്മിറ്റികൾ മുമ്പാകെയും കോടതി മുമ്പാകെയും പരിഗണനയിലുള്ളതും ഇനിയും ഫയൽ ചെയ്യാൻ ഉദ്ദേശിക്കുന്നതുമായ നെഗോഷ്യബിൾ ഇൻസ്ട്രമെന്റസ് ആക്ട് പരിധിയിൽ വരുന്ന കേസുകൾ എന്നിവ പരിഗണിക്കും. വിവരങ്ങൾക്ക് അതാത് താലൂക്ക് ലീഗൽ സർവീസസ് സമിതികളുമായി ബന്ധപ്പെടണം. ഇമെയിൽ: dlsapta@gmail.com . ഫോൺ: 0468 2220141.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |