
കോന്നി : കോന്നി പൊലീസ് സബ്ഡിവിഷനിൽ ആദ്യ എ.എസ്.പിയായി നിയമിതയായ നിമിഷി ത്രിപാതി ചുമതലയേറ്റു. മധ്യപ്രദേശ് സ്വദേശിനിയായ നിമിഷിയുടെ ആദ്യ പോസ്റ്റിംഗാണിത്. കോന്നി, തണ്ണിത്തോട്, കൂടൽ, ചിറ്റാർ, മൂഴിയാർ പൊലീസ് സ്റ്റേഷനുകൾ ഉൾപ്പെട്ടതാണ് കോന്നി സബ് ഡിവിഷൻ.
അടൂർ സബ്ഡിവിഷനിലായിരുന്ന കോന്നി 2022 ൽ ആണ് പുതിയ സബ് ഡിവിഷനായി മാറിയതും പുതിയ ഡിവൈ എസ് പി ഓഫീസ് നിലവിൽ വന്നതും. എ.എസ്.പി വന്നതോടെ കോന്നി ഡിവൈ.എസ്.പി ആയിരുന്ന അബ്ദുൽ റഹിം പത്തനംതിട്ട വിജിലൻസിലേക്ക് മാറി.
മദ്ധ്യപ്രദേശിലെ ഘർഗോൺ ജില്ലയിലെ ഫോറസ്റ്റ് ഗാർഡായ അദ്വേശ് ത്രിപാതിയുടെയും ശൈവാലിനി ത്രിപാതിയുടെയും മകളായ നിമിഷി 2024 ഐ.പി.എസ് ബാച്ചിലെ 622ാം റാങ്കുകാരിയാണ്.
പരാതികളിൽ സമയബന്ധിതമായി തീർപ്പുണ്ടാക്കും.
പൊതുജനത്തിനൊപ്പം പൊലീസുണ്ടാകും.
നിമിഷി തൃപാതി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |