തിരുവനന്തപുരം: മാനവീയം ഫിലിം ആൻഡ് മ്യുസിക് ചാരിറ്റബിൾ സൊസൈറ്റിയുടെ അവാർഡ് ദാനവും സ്‌നേഹാദരവും ഇന്ന് നടക്കും. രാവിലെ 9.30ന് തൈക്കാട് ഭാരത് ഭവനിൽ നടക്കുന്ന ചടങ്ങ് ഡെപ്യൂട്ടി മേയർ ആശാനാഥ് ഉദ്ഘാടനം ചെയ്യും. കരോക്കെ ഗാനാലാപന മത്സര വിജയികൾക്കുള്ള അവാർഡ് ദാനവും പ്രമുഖ വ്യക്തികളെ ആദരിക്കലും ചടങ്ങിൽ നടക്കും. ഡോ.ഓമനക്കുട്ടി, ബാലു കിരിയത്ത്, കാവാലം ശ്രീകുമാർ, പിന്നണി ഗായിക അരുന്ധതി എന്നിവർ ചടങ്ങിൽ പങ്കെടുക്കും. ഉച്ചയ്ക്ക് രണ്ട് മണി മുതൽ പ്രതിമാസ കരോക്കെ ഗാനാലാപന പരിപാടിയുമുണ്ടാകുമെന്ന് സെക്രട്ടറി സുകുമാർ.ജി, പ്രസിഡന്റ് സജു വൈദ്യർ എന്നിവർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |