
തിരുവനന്തപുരം: വൃക്കരോഗത്തിന്റെ ബുദ്ധിമുട്ടുകളിൽ നിന്ന് രക്ഷനേടാൻ അഹല്യയ്ക്ക് സുമനസുകളുടെ സഹായം വേണം. പരുത്തിക്കുഴി മിത്രാ നഗർ കൊച്ചുപുതുവൽ വീട്ടിൽ (ടി.സി 48/281)എസ്.അനിൽകുമാർ-എസ്.ശ്രീജ ദമ്പതികളുടെ മകളും മണക്കാട് ഗേൾസ് സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയുമായ അഹല്യ ഒരുവർഷമായി ചികിത്സയിലാണ്.
പഠനം തുടരാൻ ആഗ്രഹമുണ്ടെങ്കിലും ആരോഗ്യാവസ്ഥ അനുവദിക്കുമോ എന്നാണ് ആശങ്ക. വൃക്കമാറ്റിവയ്ക്കലാണ് മുന്നിലുള്ള ഏക മാർഗം. അമ്മ വൃക്ക നൽകാൻ സന്നദ്ധയാണെങ്കിലും ശസ്ത്രക്രിയക്കും പരിശോധനകൾക്കുമുള്ള പണം കണ്ടെത്തുകയാണ് നിർദ്ധന കുടുംബത്തിന് മുന്നിലുള്ള വെല്ലുവിളി. പിതാവ് അനിൽകുമാർ തയ്യൽത്തൊഴിലാളിയാണ്.
ഈ മാസം 16ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നിശ്ചയിച്ചിരിക്കുകയാണ്. ഇതിന് നാല് ലക്ഷത്തോളം രൂപ വേണം. സുമനസുകളുടെ സഹായം പ്രതീക്ഷിച്ച് യൂക്കോ ബാങ്ക്,നീറമൺകര ശാഖയിൽ ശ്രീജയുടെ പേരിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 25490110086261. ഐ.എഫ്.എസ്.സി കോഡ്: UCBA0002549. ഗൂഗിൾ പേ: 9567221934.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |