SignIn
Kerala Kaumudi Online
Wednesday, 16 September 2026 12.10 AM IST

എഡ്യുപോർട്ട് തൃശൂർ ക്യാമ്പസിന് തുടക്കം

eduport

തൃശൂർ: പൊതുവിദ്യാഭ്യാസ രംഗത്തോടൊപ്പം ഉന്നത വിദ്യാഭ്യാസ മേഖലയും വളരേണ്ടതുണ്ടെന്ന് കെ.രാധാകൃഷ്ണൻ എം.പി പറഞ്ഞു. പൂമലയിൽ ആരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ എ.ഐ അധിഷ്ഠിത എൻട്രസ് കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടായ എഡ്യുപോർട്ട് തൃശൂർ ക്യാമ്പസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സങ്കീർണമായ കാലഘട്ടത്തിലൂടെ നീങ്ങുന്ന ഈ സമയത്ത് ലക്ഷ്യം നേടാനുള്ള ആർജ്ജവം സമ്പാദിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എഡ്യുപോർട്ട് സ്ഥാപകൻ അജാസ് മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. എഡ്യുപോർട്ട് സി.ഇ.ഒ അക്ഷയ് മുരളീധരൻ ഭാവി പരിപാടികൾ വിശദീകരിച്ചു. മുളങ്കുന്നത്തുകാവ് പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ബൈജു, ഫോക്കസ് ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി മുഹമ്മദ് അമീർ, ശക്തൻ കോളേജ് പ്രിൻസിപ്പൽ അജിത്ത് കുമാർ രാജ, പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് അംഗം ജെസി സാജൻ, മുളങ്കുന്നത്തുകാവ് പഞ്ചായത്തംഗം ഫ്രാൻസി ഫ്രാൻസിസ്, സി.ഐ.ജോർജ്ജ്, എജ്യുപോർട്ട് ഡയറക്ടർ ജോജു തരകൻ, അക്കാഡമിക് ഡയറക്ടർ വിജേഷ് എം.നായർ തുടങ്ങിയവർ സംസാരിച്ചു. ഡയറക്ടർ ഇ.എ.സിയാദ് ഉപഹാരം സമർപ്പിച്ചു.
പരമ്പരാഗത വിദ്യാഭ്യാസ സമ്പ്രദായങ്ങളിൽ നിന്ന് വ്യത്യസ്തമായി, സമ്മർദ്ദരഹിതവും വിദ്യാർത്ഥി സൗഹാർദ്ദപരവുമായ വിദ്യാഭ്യാസത്തിനാണ് എഡ്യുപോർട്ട് മുൻഗണന നൽകുന്നത്. ഒപ്പം ഓരോ വിദ്യാർത്ഥിക്കും വ്യക്തിഗത ശ്രദ്ധയും പരിചരണവും ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നു. രക്ഷിതാക്കളുടെ പിന്തുണയും അക്കാഡമിക് മികവും കൈവരിക്കാനായി വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിൽ എഡ്യുപോർട്ട് ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നും അജാസ് മുഹമ്മദ് പറഞ്ഞു. മികച്ച ക്ലാസ് റൂം സൗകര്യങ്ങളും വിദ്യാർത്ഥികൾക്ക് സൗകര്യപ്രദമായ ക്ലാസ് സമയവുമുള്ളതിനാൽ സമ്മർദ്ദരഹിതമായ ഗൃഹാന്തരീക്ഷവും നൽകുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360