SignIn
Kerala Kaumudi Online
Tuesday, 19 May 2026 10.29 AM IST

റിസർവ് ബാങ്ക് തീരുമാനം ഗുണമാകുമെന്ന് വി.പി നന്ദകുമാർ

nandakumar

കൊച്ചി: പ്രതീക്ഷിച്ചതു പോലെ പലിശ നിരക്ക് 5.25 ശതമാനത്തിൽ നിലനിർത്താനും ന്യൂട്രൽ നിലപാട് തുടരാനുമുള്ള ആർ.ബി.ഐ പണ നയ സമിതിയുടെ തീരുമാനം ആഗോള അനിശ്ചിതത്വങ്ങൾക്കിടയിലെ ജാഗ്രതയാണെന്ന് മണപ്പുറം ഫിനാൻസ് ലിമിറ്റഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ വി. പി നന്ദകുമാർ പറഞ്ഞു. ആഭ്യന്തര സാമ്പത്തിക നില ഭദ്രമാണെങ്കിലും, ക്രൂഡോയിലിനും ഇതര ഉത്പന്നങ്ങൾക്കും വില വർദ്ധിക്കാനും വിതരണം തടസ്സപ്പെടാനുമുള്ള സാദ്ധ്യതയാണ് എം.പി.സി പരിഗണിച്ചത്. വിലക്കയറ്റ നിരക്ക് നിശ്ചിത പരിധിക്കുള്ളിലാണെങ്കിലും മാറുന്ന ആഗോള സ്ഥിതിഗതികൾ നിതാന്ത ജാഗ്രത ആവശ്യപ്പെടുന്നു.

നിയമ നടപടികൾ കാര്യക്ഷമമാക്കുന്നതിലും ബിസിനസ് ചെയ്യാനുള്ള സാഹചര്യം മെച്ചപ്പെടുത്തുന്നതിലും നൽകുന്ന ഊന്നൽ ധനകാര്യ സ്ഥാപനങ്ങളുടെ വായ്പാ വളർച്ചയും പ്രവർത്തനത്തിലെ കാര്യക്ഷമതയും ഉറപ്പാക്കുന്നു. ചെറുകിട, ഇടത്തരം സ്ഥാപനങ്ങൾക്കുള്ള സാമ്പത്തിക പിന്തുണ ഉറപ്പാക്കാനും ധന വിപണിയിൽ പങ്കാളിത്തം വ്യാപകമാക്കാനുമുള്ള നടപടികൾ പണ ലഭ്യത വർദ്ധിപ്പിക്കാനും വായ്പാ വളർച്ച നിലനിർത്താനും സഹായിക്കുമെന്ന് അദ്ദേഹം വിലയിരുത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360