SignIn
Kerala Kaumudi Online
Saturday, 19 September 2026 2.17 AM IST

ടാറ്റ സൺസിൽ നിയമയുദ്ധത്തിന് കളമൊരുങ്ങുന്നു

tata

ടാറ്റ ട്രസ്‌റ്റ്സും ടാറ്റ സൺസും നേർക്കുനേർ

കൊച്ചി: എൻ. ചന്ദ്രശേഖരനെ ടാറ്റ സൺസിന്റെ എക്‌സിക്യുട്ടീവ് ചെയർമാനായി പുനർനിയമനം നൽകാനുള്ള ബോർഡ് തീരുമാനം ശക്തമായ നിയമയുദ്ധത്തിന് വഴിതെളിയിക്കുന്നു. ടാറ്റ സൺസിലെ ഭൂരിപക്ഷ ഓഹരി ഉടമയായ ടാറ്റ ട്രസ്‌റ്റ്സിന്റെ എതിർപ്പ് മറികടന്നാണ് പുനർനിയമനം. കഴിഞ്ഞ ദിവസം നടന്ന ടാറ്റ സൺസ് ബോർഡ് യോഗത്തിൽ നാല് ഡയറക‌്ടർമാർ പുനർനിയമനത്തെ അനുകൂലിച്ചപ്പോൾ ടാറ്റ ട്രസ്‌റ്റ്‌സ് ചെയർമാൻ നോയൽ ടാറ്റ എതിർത്തു. തീരുമാനം നിയമവിരുദ്ധമാണെന്നാണ് ടാറ്റ ട്രസ്‌റ്റ്‌സിന്റെ നിലപാട്.

ടാറ്റ സൺസിന്റെ ആർട്ടിക്കിൾസ് ഒഫ് അസോസിയേഷനിലെ വ്യവസ്ഥകളാണ് തർക്കത്തിന്റെ കേന്ദ്രം. ചെയർമാന്റെ നിയമനത്തിനും പുനർനിയമനത്തിനും ട്രസ്‌റ്റുകൾ നാമനിർദേശം ചെയ്ത ഡയറക്‌ടർമാരുടെ ഭൂരിപക്ഷ പിന്തുണ വേണമെന്നാണ് ടാറ്റ ട്രസ്‌റ്റ്‌സിന്റെ വാദം. മുൻ ചീഫ് ജസ്‌റ്റീസ് ഡി.വൈ ചന്ദ്രചൂഡിന്റെ നിയമോപദേശം നോയൽ ടാറ്റ സമർപ്പിച്ചിരുന്നു. എന്നാൽ ബോർഡ് ഇത് പരിഗണിച്ചില്ലെന്നാണ് ട്രസ്‌റ്റികളുടെ ആരോപണം. എന്നാൽ ബോർഡിൽ ഭൂരിപക്ഷ വോട്ടിന്റെ അടിസ്ഥാനത്തിലെടുന്ന പുനർനിയമന തീരുമാനം സാധുവാണെന്നാണ് ടാറ്റ സൺസിന്റെ നിലപാട്.

അടുത്ത പോര് എ.ജി.എമ്മിൽ

ചന്ദ്രശേഖരന് പുനർനിയമനത്തിന് ഓഹരി ഉടമകളുടെ വാർഷിക പൊതുയോഗത്തിന്റെ അംഗീകാരം ആവശ്യമാണ്. ടാറ്റ സൺസിൽ ഏകദേശം 66 ശതമാനം ഓഹരി പങ്കാളിത്തമുള്ള ടാറ്റ ട്രസ്‌റ്റ്സിന് യോഗത്തിൽ നിർണായക സ്വാധീനമുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TATA SONS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360