SignIn
Kerala Kaumudi Online
Thursday, 10 September 2026 2.14 AM IST

ചെങ്കോട്ട സ്‌ഫോടനം: ഉമ‌ർ നബി ഓപ്പറേഷണൽ-ഇൻ-ചാർജ്

e

എൻ.ഐ.എ കുറ്റപത്രത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്


ന്യൂ‌ഡൽഹി: ചെങ്കോട്ട സ്‌ഫോടനം നടത്തിയ ഡോ. ഉമ‌ർ നബി ഭീകരസംഘടനയായ അൻസാർ ഘസ്‌വത്-ഉൽ-ഹിന്ദിന്റെ 'ഓപ്പറേഷണൽ-ഇൻ-ചാർജെ"ന്ന് എൻ.ഐ.എ. കഴിഞ്ഞ മേയ് 14ന് പട്യാല ഹൗസ് കോടതിയിൽ കേന്ദ്ര ഏജൻസി കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതിലെ കൂടുതൽ വിവരങ്ങളാണ് ഇന്നലെ പുറത്തുവന്നത്. അൽ ക്വ ഇദയുടെ ദക്ഷിണേഷ്യൻ ഘടകമായ എ.ക്യു.ഐ.എസിന്റെ (അൽ ക്വ ഇദ ഇൻ ദ ഇന്ത്യൻ സബ്കോണ്ടിനെന്റ്) പോഷകസംഘടനയാണിത്. സ്‌ഫോടനത്തിൽ ചിന്നിച്ചിതറിയ ഉമറായിരുന്നു മുഖ്യ സൂത്രധാരൻ. 2022 മുതൽ ഭീകരപ്രവർത്തനത്തിൽ സജീവമായി. ആശയവിനിമയത്തിന് സിഗ്നൽ അടക്കം സാമൂഹിക മാദ്ധ്യമ പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ചു. ഭീകരത പ്രോത്സാഹിപ്പിക്കുന്ന പുസ്‌തകങ്ങൾ ഇയാളുടെ താമസ സ്ഥലത്തു നിന്നും കണ്ടെടുത്തിരുന്നുവെന്നും എൻ.ഐ.എ വ്യക്തമാക്കി. 10 പ്രതികളാണ് കുറ്രപത്രത്തിലുള്ളത്. വിചാരണനടപടികളിലേക്ക് കോടതി കടന്നിരുന്നു. 2025 നവംബർ 10ന് നടന്ന സംഭവത്തിൽ 11 പേ‌ർ കൊല്ലപ്പെടുകയും,30ൽപ്പരം പേ‌‌ർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360