
ശ്രീനഗർ: ജമ്മു കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും മാദ്ധ്യമപ്രവർത്തക നിധി റസ്ദാനും വിവാഹിതരായി. വിവാഹചിത്രങ്ങൾ സമൂഹമാദ്ധ്യമത്തിലൂടെ ഇരുവരും പങ്കുവച്ചു. 'ഇന്നലെ ഒരു പുതിയ യാത്ര ആരംഭിച്ചു' എന്ന കുറിപ്പോടെയാണ് ഒമർചിത്രങ്ങൾ പങ്കുവച്ചത്. 'ഇറ്റ് ഈസ് ഡൺ ബ്രോ' എന്ന് നിധിയും കുറിച്ചു. സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമായിരുന്നു വിവാഹം. ശ്രീനഗറിലും ഡൽഹിയിലും നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്.
ഈ വർഷം ജൂലായിൽ സുപ്രീംകോടതി ഉത്തരവിലൂടെ 56കാരനായ ഒമറും ആദ്യ ഭാര്യ പായലും തമ്മിലുള്ള വിവാഹബന്ധം വേർപെടുത്തിയിരുന്നു. ഡൽഹിയിലെ ഒബ്‌റോയ് ഹോട്ടലിൽ ജോലി ചെയ്യുന്നതിനിടെ കണ്ടുമുട്ടിയ ഒമറും പായലും 1994ലാണ് വിവാഹിതരായത്. സാഹിർ, സാമിർ എന്നിങ്ങനെ രണ്ട് ആൺമക്കളുണ്ട്. 49കാരിയായ നിധിയുടെ രണ്ടാം വിവാഹമാണിത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |