
തിരുവനന്തപുരം: ഇന്ത്യൻ യാത്രാ വിപണിയിൽ സാന്നിദ്ധ്യം ശക്തിപ്പെടുത്തുന്നതിനും കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനുമായി ശ്രീലങ്ക ടൂറിസം പ്രമോഷൻ ബ്യൂറോ തിരുവനന്തപുരത്ത് ബിസിനസ് നെറ്റ്‌വർക്കിംഗ് പരിപാടി സംഘടിപ്പിച്ചു. ഹിൽട്ടൺ ഗാർഡനിൽ നടന്ന പരിപാടിയിൽ ശ്രീലങ്കൻ ടൂറിസം മേഖലയിലെ പ്രതിനിധികൾ, ഇന്ത്യൻ ട്രാവൽ ഏജന്റുമാർ, ടൂർ ഓപ്പറേറ്റർമാർ, വ്യവസായ സംഘടനാ പ്രതിനിധികൾ, മാദ്ധ്യമപ്രവർത്തകർ എന്നിവർ പങ്കെടുത്തു.
ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള വിനോദസഞ്ചാര ബന്ധം ശക്തിപ്പെടുത്തുക, പുതിയ ബിസിനസ് സാദ്ധ്യതകൾ കണ്ടെത്തുക, ദക്ഷിണേന്ത്യൻ വിപണിയിൽ ശ്രീലങ്കയെ കൂടുതൽ പരിചയപ്പെടുത്തുക എന്നിവയായിരുന്നു ലക്ഷ്യം.
ശ്രീലങ്ക ടൂറിസം പ്രമോഷൻ ബ്യൂറോ മാനേജിംഗ് ഡയറക്ടർ സഞ്ജയ നിരോഷണ രാജ്യത്തെ വിനോദസഞ്ചാര സാദ്ധ്യതകൾ അവതരിപ്പിച്ചു. ട്രാവൽ ഏജന്റ്സ് ഫെഡറേഷൻ ഒഫ് ഇന്ത്യ കേരള ചാപ്റ്റർ സെക്രട്ടറി ഷാജി മാത്യു മുലമൂട്ടിൽ, അസോസിയേഷൻ ഒഫ് ടൂറിസം ട്രേഡ് ഓർഗനൈസേഷൻസ് ഇന്ത്യ പ്രതിനിധി പി.കെ അനീഷ് കുമാർ എന്നിവരും സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |