SignIn
Kerala Kaumudi Online
Sunday, 01 November 2026 1.53 AM IST

മുത്തൂറ്റ് ഫിനാൻസ് ലാഭത്തിൽ 27 ശതമാനം കുതിപ്പ്

alexander-george-muthoot

കൊച്ചി: പ്രമുഖ സ്വർണപ്പണയ വായ്പാ സ്ഥാപനമായ മുത്തൂറ്റ് ഫിനാൻസിന്റെ അറ്റാദായം നടപ്പു സാമ്പത്തിക വർഷത്തെ രണ്ടാം പാദത്തിൽ 27 ശതമാനം വർദ്ധിച്ച് 2,977 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 2,345 കോടി രൂപയായിരുന്നു ലാഭം.

ജൂലായ്–സെപ്തംബർ കാലയളവിൽ കമ്പനിയുടെ ആകെ വരുമാനം 37 ശതമാനം ഉയർന്ന് 8,842 കോടി രൂപയിലെത്തി. പലിശ വരുമാനം 38 ശതമാനം വർദ്ധിച്ച് 8,730 കോടി രൂപയായി.

സെപ്തംബർ അവസാനത്തിലെ കണക്കനുസരിച്ച് കമ്പനിയുടെ വായ്പാ ആസ്തി 42 ശതമാനം വർദ്ധിച്ച് 1.88 ലക്ഷം കോടി രൂപയായി.

നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ ആറു മാസത്തിൽ ഏകീകൃത അറ്റാദായം 39 ശതമാനം വർദ്ധിച്ച് 6,103 കോടി രൂപയായി. ഏകീകൃത വായ്പാ ആസ്തി 42 ശതമാനം ഉയർന്ന് 2.09 ലക്ഷം കോടി രൂപയിലെത്തി. ഏകീകൃത സ്വർണപ്പണയ വായ്പാ ആസ്തി 46 ശതമാനം വർദ്ധിച്ച് 1.93 ലക്ഷം കോടി രൂപ കവിഞ്ഞു.

നടപ്പു സാമ്പത്തിക വർഷത്തെ സ്വർണപ്പണയ വായ്പാ വളർച്ചാ ലക്ഷ്യം 10 ശതമാനം കൂടി ഉയർത്തുകയാണെന്ന് മാനേജിംഗ് ഡയറക്ടർ അലക്സാണ്ടർ ജോർജ് മുത്തൂറ്റ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MUTHOOT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360